സിനിമ ലോകത്തെ നീലകുറിഞ്ഞിയാണ് ഈ സിനിമ; ജിഗര്‍തണ്ഡയെ പുകഴ്ത്തി മതിവരാതെ സൂപ്പര്‍സ്റ്റാര്‍.!
ജപ്പാന്‍ എന്ന കാര്‍ത്തിയുടെ മാസ് ആക്ഷന്‍ കോമഡി ചിത്രത്തിനൊപ്പം ഇറങ്ങിയിട്ടും ജിഗര്‍തണ്ഡ ഡബിള്‍ എക്സ് കാണുന്നവരില്‍ നിന്ന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി സൃഷ്ടിക്കാന്‍ തുടങ്ങി.

ചെന്നൈ: രാഘവ ലോറന്‍സിനെയും എസ് ജെ സൂര്യയെയും കേന്ദ്രകഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ജിഗര്‍തണ്ടാ ഡബിള്‍ എക്സ് മികച്ച അഭിപ്രായവും കളക്ഷനും നേടി തീയറ്ററുകളില്‍ കുതിക്കുകയാണ്. തമിഴകത്ത് മാത്രമല്ല റിലീസ് ചെയ്ത ഇടത്തെല്ലാം മികച്ച അഭിപ്രായം ചിത്രം കരസ്തമാക്കുന്നുണ്ട്.
ജപ്പാന്‍ എന്ന കാര്‍ത്തിയുടെ മാസ് ആക്ഷന്‍ കോമഡി ചിത്രത്തിനൊപ്പം ഇറങ്ങിയിട്ടും ജിഗര്‍തണ്ഡ ഡബിള്‍ എക്സ് കാണുന്നവരില്‍ നിന്ന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി സൃഷ്ടിക്കാന്‍ തുടങ്ങി. ഓപണിംഗ് അല്‍പം കൂടുതല്‍ ജപ്പാന് ആയിരുന്നുവെങ്കിലും രണ്ടാം ദിനം മുതല്‍ ജിഗര്‍തണ്ഡ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.
ഇപ്പോള്‍ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സൂപ്പര്‍താരം രജനികാന്ത്. കഴിഞ്ഞ ദിവസം രജനി ചിത്രത്തിന്‍റെ അണിയറക്കാരെ എല്ലാം കണ്ടിരുന്നു. രാഘവ ലോറന്‍സും, എസ് ജെ സൂര്യയും സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും, സംഗീത സംവിധായകന്‍ സന്തോഷ് നാരായണനും എല്ലാം തലൈവരെ കാണാന്‍ എത്തിയിരുന്നു.
അതിന് ശേഷമാണ് രജനികാന്ത് ചിത്രത്തെക്കുറിച്ച് പുകഴ്ത്തി എഴുതിയ ഒരു കത്ത് സോഷ്യല്‍ മീഡിയ പങ്കുവച്ചത്. തമിഴിലാണ് ഈ കത്ത്. സിനിമ ലോകത്തെ നീലക്കുറിഞ്ഞിയാണ് ജിഗര്‍തണ്ഡ ഡബിള്‍ എക്സ് എന്നാണ് രജനി പറയുന്നു. അതായത് അപൂര്‍വ്വമായ ഒരു സംഭവമാണ്. ഇതിലെ പല രംഗങ്ങളും തീര്‍ത്തും പുതുമയുള്ളതാണെന്ന് രജനി പറയുന്നു.
രാഘവ ലോറന്‍സില്‍ നിന്നും ഇത്തരം ഒരു പ്രകടനം പ്രതീക്ഷിച്ചില്ലെന്ന് പറയുന്ന രജനി. എസ്ജെ സൂര്യ അഭിനയത്തിന്‍റെ ദേവനാണ് എന്നും വാഴ്ത്തുന്നു. കാര്‍ത്തിക് സുബ്ബരാജിനെ പുകഴ്ത്തിയ രജനി ചിത്രത്തിന് പിന്നിലെ അണിയറക്കാരെയെല്ലാം അഭിനന്ദിക്കുന്നുണ്ട്.
ഈ കത്ത് തന്‍റെ എക്സ് അക്കൌണ്ടില്‍ ഷെയര്‍ ചെയ്ത് ജിഗര്‍തണ്ഡ ഡബിള്‍ എക്സിനെ അഭിനന്ദിച്ചതില്‍ നന്ദി പറയുന്നുണ്ട് ചിത്രത്തിന്‍റെ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്.
എംസിയു ചരിത്രത്തിലെ ഏറ്റവും ഭയാനക പരാജയം: ദ മാർവൽസ് ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു.!