രശ്‍മിക മന്ദാനയുടെ ബോളിവുഡ് ചിത്രം 'ഗുഡ്‍ബൈ' ഒടിടി റിലീസ് പ്രഖ്യാപിച്ചു

By Web TeamFirst Published Nov 23, 2022, 2:17 PM IST
Highlights

രശ്‍മിക മന്ദാന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു,

രശ്‍മിക മന്ദാന നായികയായ ആദ്യ ബോളിവുഡ് ചിത്രമാണ് 'ഗുഡ്‍ബൈ'. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോശമല്ലാത്ത പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിലുള്ള ചിത്രമായ 'ഗുഡ്‍ബൈ'യുടെ ഒടിടി റീലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.

'ഗുഡ്‍ബൈ' എന്ന ചിത്രം ഡിസംബര്‍ രണ്ടിന് നെറ്റ്‍ഫ്ലിക്സില്‍ സ്‍ട്രീം ചെയ്‍ത് തുടങ്ങും.  'ചില്ലര്‍ പാര്‍ട്ടി'യും 'ക്വീനു'മൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.  നീന ഗുപ്‍ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി സുധാകര്‍ റെഡ്ഡി യക്കന്തിയാണ്.

രശ്‍മിക മന്ദാനയുടെ, ചിത്രത്തിലെ പ്രകടനം അഭിനന്ദനം നേടിയിരുന്നു. ഗുഡ് കമ്പനി, ബാലാജി മോഷന്‍ പിക്ചേഴ്സ്, സരസ്വതി എന്‍റര്‍ടൈന്‍മെന്‍റ് എന്നീ ബാനറുകളില്‍ വികാസ് ബാല്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, രുചിക കപൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഒക്ടോബര്‍ ഏഴ് ആണ് ചിത്രം റിലീസ് ചെയ്‍തത്.

രശ്‍മിക മന്ദാന നായികയാകുന്ന പുതിയ ബോളിവുഡ് ചിത്രവും റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.  'മിഷൻ മജ്‍നു' എന്ന  ചിത്രം 2023 ജനുവരി 18ന് നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് സ്‍ട്രീം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ്  റിപ്പോര്‍ട്ട്. സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശന്തനു ഭഗ്‍ചിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More: 'ഉപ്പേന' സംവിധായകന്റെ ചിത്രം, ഭിന്നശേഷിയുളള കായിക താരമാകാൻ രാം ചരണ്‍

click me!