'ന്നാ താൻ കേസ് കൊട്' ടീം വീണ്ടും, ഒപ്പം ലിസ്റ്റിനും; ചക്കോച്ചന്റെ 'ഒരു ദുരൂഹ സാഹചര്യത്തിൽ' വരുന്നു

Published : Nov 03, 2024, 07:27 AM IST
'ന്നാ താൻ കേസ് കൊട്' ടീം വീണ്ടും, ഒപ്പം ലിസ്റ്റിനും; ചക്കോച്ചന്റെ 'ഒരു ദുരൂഹ സാഹചര്യത്തിൽ' വരുന്നു

Synopsis

ഈ മാസം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. 

കുഞ്ചാക്കോ ബോബനും സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളും വീണ്ടും ഒന്നിക്കുന്നു. 'ഒരു ദുരൂഹ സാഹചര്യത്തിൽ' എന്നാണ് ചിത്രത്തിന്റെ പേര്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് ചിത്രം നിർമിക്കുന്നത്. ചാക്കോച്ചന്റെ പിറന്നാൾ ദിനത്തോട് ആയിരുന്നു പുത്തൻ സിനിമയുടെ പ്രഖ്യാപനം. 

'ന്നാ താൻ കേസ് കൊട്' ആണ് ചാക്കോച്ചൻ-രതീഷ് കോമ്പോയിൽ നേരത്തെ റിലീസ് ചെയ്ത ചിത്രം. കുഞ്ചാക്കോ ബോബനും രതീഷ് പൊതുവാളും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. കുഞ്ചാക്കോയും ഈ ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, ജാഫർ ഇടുക്കി, ഷാഹി കബീർ, ശരണ്യ രാമചന്ദ്രൻ, ദിവ്യ വിശ്വനാഥ്  എന്നീ താരങ്ങളും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ജസ്റ്റിൻ സ്റ്റീഫൻ ആണ് കോ പ്രൊഡ്യുസർ. വയനാട് , തിരുനെല്ലി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ഷൂട്ടിംഗ് ഈ മാസം തന്നെ ആരംഭിക്കും.

ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ.പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ.ക്യാമറ  അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത്. സംഗീതം ഡോൺ വിൻസന്റ്. ആർട്ട് ഇന്ദുലാൽ കാവീദ് . സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്സിങ് വിപിൻ നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ.ചീഫ് അസോസിയേറ്റ് ഡയറക്ടർ അജിത്ത് വേലായുധൻ.  സ്റ്റണ്ട് മാസ്റ്റർ കലൈ കിംഗ്സൺ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പി ആർ ഓ - മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. മാർക്കറ്റിംഗ് - സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്,  ഡിജിറ്റൽ പ്രൊമോഷൻസ് - ആഷിഫ് അലി, മാർട്ടിൻ ജോർജ്. അഡ്വർടൈസിങ്- ബ്രിങ്ഫോർത്ത് അഡ്വർടൈസിങ്, ഡിസൈൻസ് ഓൾഡ് മങ്ക്സ്.വിതരണം മാജിക് ഫ്രെയിംസ് റിലീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ചിറക് വിരിച്ച് വിഷ്ണുവും ബിബിനും; കൗതുകമുണർത്തി 'അപൂർവ പുത്രന്മാർ' ഫസ്റ്റ് ലുക്ക്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക