'സമാധാന പുസ്‍തകം' ആലുവയിൽ തുടങ്ങി

Published : Apr 19, 2023, 05:39 PM IST
'സമാധാന പുസ്‍തകം' ആലുവയിൽ തുടങ്ങി

Synopsis

'സമാധാന പുസ്‍തകം' എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

മലയാളികളുടെ പ്രിയ താരം കലാഭവൻ ഷാജോണിന്റെ മകൻ യോഹാൻ, റബീഷ്, ധനുഷ്, ഇര്‍ഫാൻ, മീനാക്ഷി, ട്രിനിറ്റി, മഹിമ എന്നീ പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'സമാധാന പുസ്‍തകം. രവീഷ് നാദാണ് ചിത്രത്തിന്റെ സംവിധാനം. 'ജോ & ജോ', '18+' എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാദ്, സി പി ശിവൻ എന്നിവർ ചേർന്ന് കഥ തിരക്കഥ, സംഭാഷണമെഴുതുന്നു. 'ജോ & ജോ', '18+' എന്നീ ചിത്രങ്ങളുടെ കോ റൈറ്ററാണ് സംവിധായകൻ രവീഷ് നാദ്.

ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. മണികണ്ഠൻ അയ്യപ്പയാണ് ചിത്രത്തിന്റെ സംഗീതം. സിജു വിൽസൻ, പ്രശാന്ത് അലക്സാണ്ടർ, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ആദിത്യ നാണുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂംസ്.

സിഗ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി സതീഷ് കുറുപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് സമാധാന പുസ്‍തകം. പ്രശസ്‍ത ക്യാമറാമാൻ സതീഷ് കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'സമാധാന പുസ്‍തകം'. പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‍സ് ആംബ്രോ വർഗീസുമാണ്.

വിനോദ് പട്ടണക്കാടനാണ് ചിത്രത്തിന്റെ കലാസംവിധാനം. 'സമാധാന പുസ്‍തകം' എന്ന ചിത്രത്തിന്റെ മേയ്‍ക്കപ്പ് വിപിൻ ഓമശ്ശേരിയാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ റജിവാൻ അബ്ദുൽ ബഷീർ ആണ്. അസോസിയേറ്റ് ഡയറക്ടർ റെനീത്, സക്കീർ, അസിസ്റ്റന്റ് ഡയറക്ടർ യോഗേഷ് വിഷ്‍ണു വിസിഗ, ഷോൺ, സ്റ്റിൽസ് സിനറ്റ് സേവ്യർ, ഡിസൈനിങ് യെല്ലോ ടൂത്ത്, പിആർഒ എ എസ് ദിനേശ് എന്നിവരുമാണ് 'സമാധാന പുസ്‍തകം' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.

Read More: വിജയ് നായകനായി സിനിമ ചെയ്യുമോ? വിഘ്‍നേശ് ശിവന്റെ മറുപടി ഇങ്ങനെ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പൊലീസ് യൂണിഫോമില്‍ സൈജു കുറുപ്പ്; 'ആരം' ചിത്രീകരണം പൂര്‍ത്തിയായി
അരങ്ങേറ്റ ചിത്രം ദിലീപിനൊപ്പം, എന്തൊക്കെ പ്രതീക്ഷിക്കാം? ജ​ഗന്‍ ഷാജി കൈലാസിന്‍റെ പ്രതികരണം