വിജയ് നായകനായി സിനിമ ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് വിഘ്‍നേശ് ശിവന്റെ മറുപടി.
തമിഴകത്തെ യുവ സംവിധായകരില്‍ മുൻനിരയിലാണ് വിഘ്‍നേശ് ശിവന്റെ സ്ഥാനം. വിജയ്, അജിത്ത്, സൂര്യ, ശിവകാര്‍ത്തികേയൻ തുടങ്ങിയ സൂപ്പര്‍ ഹീറോകള്‍ക്കായി വിഘ്‍നേശ് ശിവൻ ഗാനങ്ങള്‍ എഴുതിയിട്ടുമുണ്ട്. സ്വന്തമായ ശൈലി ചിത്രങ്ങളില്‍ കൊണ്ടുവരാൻ വിഘ്‍നേശ് ശിവന് സാധിച്ചിട്ടുണ്ട്. വിജയ്‍യുമായി ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് സുഹാസിനിക്ക് അഭിമുഖത്തില്‍ വിഘ്‍നേശ് ശിവൻ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഒരു അവസരം വന്നാല്‍ സിനിമ തീര്‍ച്ചയായും ചെയ്യും. അദ്ദേഹത്തിന്റെ ഒരു സിനിമയ്‍ക്കായി ഞാൻ പാട്ട് എഴുതിയിട്ടുണ്ട് എന്ന് വിഘ്‍നേശ് ശിവൻ പറഞ്ഞു. 'മാസ്റ്റര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‍യെ കണ്ടിട്ടുണ്ടെന്നും വിഘ്‍നേശ് ശിവൻ പറഞ്ഞു. സ്വീറ്റായ ഒരു വ്യക്തിയാണ് വിജയ് എന്നും വിഘ്‍നേശ് ശിവൻ പറഞ്ഞു.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രമായ 'ലിയോ'യിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കശ്‍മീരിലെ ഷെഡ്യൂള്‍ വിജയ്‍യും സംഘവും അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും വിജയ്‍യുടെ 'ലിയോ'യില്‍ വേഷമിടുന്നു.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തിയിരുന്നു. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
Read More: താരങ്ങള്‍ക്ക് എതിരെ ഫെഫ്‍ക, ചിലര്‍ പ്രശ്‍നങ്ങളുണ്ടാക്കുന്നുവെന്ന് ബി ഉണ്ണികൃഷ്‍ണൻ
