രവി തേജയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന തെലുങ്ക് ചിത്രം ; 'കില്ലാടി' ഒരുങ്ങുന്നു

Published : Jan 11, 2021, 01:08 PM ISTUpdated : Jan 11, 2021, 01:15 PM IST
രവി തേജയും  ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന തെലുങ്ക് ചിത്രം ; 'കില്ലാടി' ഒരുങ്ങുന്നു

Synopsis

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ

രവി തേജ നായകനാവുന്ന കില്ലാടി എന്ന  പുതിയ തെലുങ്ക്  ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഉണ്ണി മുകുന്ദനും. 
ജനത ഗാരിയേജ് ,ഭാഗമതി എന്നി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് കില്ലാടി . ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

രമേശ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡിംപിൾ ഹ്യാട്ടിയാണ് നായിക. സത്യനാരായണ കൊനേരുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അർജുൻ സർജ്ജ, മുരളി ശർമ്മ എന്നിവരാണ് മറ്റ്  കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലോക്ക് ഡൗണിന് ശേഷം ഉണ്ണിമുകുന്ദന്റെ രണ്ടാമത്തെ ചിത്രമാണ് കില്ലാടി.ഉണ്ണിമുകുന്ദൻ പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രമായ മേപ്പടിയാന്റെ അവസാനഘട്ട ജോലികൾ നടന്നുകൊണ്ടിരിക്കുന്നു. 

PREV
click me!

Recommended Stories

ഐ.എഫ്.എഫ്.കെയില്‍ ഋത്വിക് ഘട്ടക്കിന് ആദരം; പുനരുദ്ധരിച്ച നാല് ചിത്രങ്ങൾ മേളയിൽ
നായകനും പ്രതിനായകനും നാളെ എത്തും; കേരളത്തിൽ വിറ്റഴിഞ്ഞത് 100,000+ കളങ്കാവൽ ടിക്കറ്റുകൾ