നടനും എഴുത്തുകാരനുമായ രവി വള്ളത്തോള്‍ അന്തരിച്ചു

By Web TeamFirst Published Apr 25, 2020, 2:28 PM IST
Highlights

സിനിമ- സീരിയല്‍ നടൻ രവി വള്ളത്തോള്‍ അന്തരിച്ചു.

സിനിമയിലും സീരിയലുകളിലും ഒരുപോലെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്‍ത നടൻ രവി വള്ളത്തോള്‍ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എഴുത്താകരനെന്ന നിലയിലും  രവി വള്ളത്തോള്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

ഗാനരചയിതാവായിട്ടായിരുന്നു രവി വള്ളത്തോള്‍ സിനിമയുടെ ഭാഗമാകുന്നത്. 1976ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് താഴ്‍വരയില്‍ മഞ്ഞുപെയ്‍തു എന്ന ഗാനമാണ് ആദ്യമായി എഴുതിയത്. രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥയും രവി വള്ളത്തോളിന്റേതാണ്. 1986ല്‍ ദൂരദര്‍ശനിലെ വൈതരണി എന്ന സീരിയിലിലൂടെ നടനാണ്. രവി വള്ളത്തോളിന്റെ അച്ഛൻ ടി എൻ ഗോപിനാഥൻ നായരാണ് വൈതരണിയുടെ തിരക്കഥ എഴുതിയിരുന്നത്. തുടര്‍ന്നങ്ങളോട് സീരിയലുകളിലെ നിരവധി കഥാപാത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി. 1987ല്‍ സ്വാതിതിരുന്നാള്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും നടനായി എത്തി. മതിലുകള്‍, കോട്ടയം കുഞ്ഞച്ചൻ, ഗോഡ് ഫാദര്‍, വിഷ്‍ണുലോകം, സര്‍ഗം, കമ്മിഷണര്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടു
ണ്ട്.  ഇരുപത്തിയഞ്ച് ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. കവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തിരവനാണ്. ഗീതാലക്ഷ്‍മിയാണ് ഭാര്യ.

click me!