
സമീപകാലത്ത് വലിയ ചര്‍ച്ചയായ മലയാള സിനിമയാണ് 'ആര്‍ഡിഎക്സ്'. ഓണത്തിന് പ്രേക്ഷകര്‍ ആഘോഷിക്കാൻ വകയുണ്ടാക്കിയ ചിത്രമായിരുന്നു 'ആര്‍ഡിഎക്സ്'. 'ആര്‍ഡിഎക്സി'ലെ നായികയായെത്തിയത് മഹിമ നമ്പ്യാരായിരുന്നു. മഹിമാ നമ്പ്യാര്‍ മുത്തയ്യ മുരളീധരന്റെ ബയോപ്പിക്കില്‍ നായികയായി എത്തുകയാണ്. ഇതിഹാസ ക്രിക്കറ്റ് താരത്തിന്റെ ഭാര്യയായി ചിത്രത്തില്‍ എത്താനാകുന്നതിന്റെ ആവേശത്തിലാണ് മഹിമാ നമ്പ്യാര്‍. 'മതി മലറെ'ന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മഹിമ നമ്പ്യാര്‍ വേഷമിടുന്നത്. ജയസൂര്യക്കും സച്ചിനും മുത്തയ്യ മുരളീധരനുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മഹിമാ നമ്പ്യാര്‍.
മൂന്ന് ഇതിഹാസങ്ങള്‍ ഒരു ഫ്രെയിമില്‍ എന്നാണ് നടി മഹിമ നമ്പ്യാര്‍ എഴുതിയിരിക്കുന്നത്. ഈ നിമിഷം എന്നും തനിക്ക് ഓര്‍മിക്കാനുള്ളതാണ്. ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ഫോട്ടോയാണ് എന്നും മഹിമ എഴുതിയിരിക്കുന്നു. സിനിമ കാണാൻ കാത്തിരിക്കാനാകുന്നില്ല. ഞാൻ ഒരു അമ്പരപ്പിലാണ് ഇപ്പോഴും. ജയസൂര്യക്കും സച്ചിനും മുത്തയ്യ മുരളീധരനും താരം നന്ദിയും രേഖപ്പെടുത്തുന്നു. എം എസ് ശ്രീപതിക്കും നന്ദി പറയുകയാണ് മഹിമ നമ്പ്യാര്‍.
ശ്രീലങ്കര്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപ്പിക്കായ '800' ആരാധകര്‍ കാത്തിരിക്കുന്നതാണ്. എം എസ് ശ്രീപതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം എസ് ശ്രീപതിയാണ് തിരക്കഥയുമെഴുതുന്നത്. മധുർ മിത്തലാണ് മുത്തയ്യ മുരളീധരനായി ചിത്രത്തില്‍ എത്തുന്നത്. നേരത്തെ വിജയ് സേതുപതിയെ ആയിരുന്നു ചിത്രത്തിലേക്ക് പരിഗണിച്ചെങ്കിലും തമിഴ് വംശജര്‍ക്ക് ശ്രീലങ്കയില്‍ നേരിടേണ്ടിവന്നിട്ടുള്ള സംഘര്‍ഷഭരിതമായ ചരിത്രം ഓർക്കണമെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ പ്രതിഷേധിച്ചതോടെ നടൻ പിൻമാറുകയായിരുന്നു.
മൂവി ട്രെയിൻ മോഷൻ പിക്ചറിനൊപ്പം ചിത്രത്തിന്റെ നിര്‍മാണത്തില്‍ വിവേക് രംഗചാരിയും പങ്കാളിയാകുന്നു. നാസറും നരേനും വേല രാമമൂർത്തിയും ചിത്രത്തില്‍ വേഷമിടുന്നു. ആർ ഡി രാജശേഖറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീതം ഒരുക്കുന്നത് ജിബ്രാൻ ആണ്.
പ്രഭാസിന്റെ 'കല്‍ക്കി 2898 എഡി'യിലെ ഫോട്ടോകള്‍ ചോര്‍ന്നു, നിര്‍മാതാക്കള്‍ നിരാശയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക