
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ടതാരങ്ങളാണ് റബേക്കയും ഗോപികയും. സാന്ത്വനത്തിലെ 'അഞ്ജലി'യേയും, കസ്തൂരിമാനിലെ കാവ്യയേയും ആരാധകര്‍ക്ക് അങ്ങനെ മറക്കാന്‍ സാധിക്കില്ല. 'സാന്ത്വനം' പരമ്പര ഇപ്പോഴും സംപ്രേഷണം ചെയ്യുന്നതാണെങ്കില്‍, 'കസ്തൂരിമാന്‍' അവസാനിച്ചിട്ട് കുറച്ച് കാലമായി.
ഇപ്പോഴിതാ ഒരു വെബ് സീരീസിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് നടി ഗോപിക. റബേക്കയടക്കമുള്ള താങ്ങൾ അണിനിരക്കുന്ന സീരീസിനെ കുറിച്ച് ബിഹൈൻഡ് വുഡ്സിനോട് സംസാരിക്കവെ റബേക്ക ഗോപികയെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഗോപിക ആദ്യമായി വേഷമിടുന്ന വെബ് സീരീസ് ആണ് ഗേള്‍സ്. റബേക്ക സന്തോഷ് മറ്റൊരു പ്രധാന റോളാണ് ചെയ്യുന്നത്. ശ്രുതിയാണ് മറ്റൊരു നായിക. അഭിമുഖത്തില്‍ സംസാരിക്കവെ, ഗോപികയെ കുറിച്ച് പലർക്കും അറിയാത്ത ഒരു രഹസ്യം റെബേക്ക വെളിപ്പെടുത്തി.
ഗോപിക കാപ്പി അഡിക്ട് ആണെന്നാണ് റബേക്ക പറയുന്നത്. അവള്‍ ദിവസവും ഉണരുന്നത് തന്നെ ഇന്ന് കാപ്പി കുടിക്കാമല്ലോ എന്ന് ആലോചിച്ചാണെന്ന് റബേക്ക. രാവിലെ എഴുന്നേറ്റയുടൻ ബ്രഷ് പോലും ചെയ്യാതെ സ്വിഗ്ഗിയില്‍ കോഫി ഓഡര്‍ ചെയ്യും. അതു കഴിഞ്ഞാല്‍, ഹാവൂ ഇനി വൈകിട്ട് കുടിക്കാലോ എന്നാണ് പറയുക. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പോലും നാളെ കോഫി കുടിക്കാമല്ലോ എന്നാണ് അവള്‍ ആലോചിക്കുന്നതെന്നും കോഫി ഇല്ലാതെ അവൾക്ക് കഴിയില്ലെന്നും റബേക്ക പറഞ്ഞു.
ALSO READ : എങ്ങനെയുണ്ട് 'ലൈഗര്‍'? വിജയ് ദേവരകൊണ്ട ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍
പിന്നീട് പുതിയ വെബ് സീരീസ് ലൊക്കേഷനെ കുറിച്ചും റബേക്ക സംസാരിച്ചു. വളരെ കൺഫർട്ടബിൾ ആയ ഒരു സ്പേസിൽ നിന്നായിരുന്നു ഗോപിക എത്തിയത്. അവൾക്ക് എന്നെ മാത്രമേ ഇവിടെ അറിയുമായിരുന്നുള്ളൂ. ശ്രുതിയെ അറിയില്ലായിരുന്നു. എനിക്ക് രണ്ടുപേരേയും അറിയാവുന്നതുകൊണ്ട് വളരെ കംഫർട്ട് ആയിരുന്നു. എന്നാൽ തുടക്കത്തിലെ പ്രശ്നമൊക്കെ പിന്നീട് മാറി. എളുപ്പം എല്ലാവരുമായി കൂട്ടായി. ഷൂട്ടിംഗ് ഞങ്ങൾക്ക് ഒരു ടൂറിനു വന്ന ഫീലായിരുന്നു. ഒരു വീട്ടിലായിരുന്നു ഷൂട്ട്. മേക്കപ്പ് കുറവായിരുന്നു, സാധാരണ വീട്ടില്‍ ഇടുന്ന വസ്ത്രം തന്നെയാണ് ഞങ്ങള്‍ അതില്‍ ഇടുന്നതും. അതുകൊണ്ട് അഭിനയിക്കാന്‍ വന്നതാണ് എന്ന ഫീൽ ഉണ്ടായിരുന്നില്ല. നാല് ദിവസം ഞങ്ങള്‍ അടിച്ച് പൊളിക്കുകയായിരുന്നുവെന്നും റബേക്ക പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ