
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ടതാരങ്ങളാണ് റബേക്കയും ഗോപികയും. 'സാന്ത്വന'ത്തിലെ 'അഞ്ജലി'യേയും, 'കസ്തൂരി'മാനിലെ കാവ്യയേയും ആരാധകര്‍ക്ക് അങ്ങനൊന്നും മറക്കാന്‍ സാധിക്കില്ല. 'സാന്ത്വനം' പരമ്പര ഇപ്പോഴും സംപ്രേഷണം ചെയ്യുന്നതാണെങ്കില്‍, 'കസ്തൂരിമാന്‍' അവസാനിച്ചിട്ട് കുറച്ച് കാലമായി. എന്നാലും 'കസ്തൂരിമാന്‍' പരമ്പരയിലെ ആ സുന്ദരിക്കുട്ടി റബേക്ക സോഷ്യല്‍ മീഡിയയിലൂടേയും മറ്റ് പരമ്പരകളിലൂടേയുമായി ഇപ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ തന്നെയുണ്ട്. ഓണത്തിന് മുന്നോടിയായുള്ള ഇരുവരുടേയും ഷൂട്ടാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.
റബേക്കയുടെ തന്നെ സംരംഭമായ 'ബൈബേക്ക' ഓണ്‍ലൈന്‍ ടെക്‌സ്‌റ്റൈല്‍സിനായി ചെയ്ത ഷൂട്ടാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. റബേക്കയുടെ ഓണം സെലബ്രേഷന്‍ സെലക്ഷനാണ് ഗോപികയും റബേക്കയും സ്റ്റൈലായി ധരിച്ചിരിക്കുന്നത്. ഇന്ത്യന്‍ പെണ്‍കൊടികളുടെ സൗന്ദര്യത്തിന്റെ രഹസ്യം സാരി തന്നെയാണെന്നാണ് ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്. ഫോട്ടോയും റീലുകളുമെല്ലാം ഗോപികയും പങ്കുവച്ചിട്ടുണ്ട്. മനോഹരമായ കമന്റുകള്‍കൊണ്ട് ആരാധകര്‍ ചിത്രങ്ങളും വീഡിയോകളും സ്വീകരിച്ചുകഴിഞ്ഞു.
ബാല്യകാലം മുതല്‍ക്കെ മലയാള മിനിസ്‌ക്രീനില്‍ സജീവമായിരുന്ന താരമാണ് റബേക്ക സന്തോഷ് എന്ന തൃശുര്‍കാരി. രണ്ടായിരത്തി പതിനൊന്നില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത 'കുഞ്ഞിക്കൂനന്‍' എന്ന പരമ്പരയിലൂടെ ബാലതാരമായാണ് റബേക്ക ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ഒരുപിടി മലയാള ചിത്രത്തിലും, അനേകം മിനിസക്രീന്‍ പരമ്പരകളിലൂടെയും റബേക്ക മലയാളികളുടെ മിനിസ്‌ക്രീനുകളിലും, ബിഗ് സ്‌ക്രീനുകളിലും നിറഞ്ഞുനിന്നു. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്ത 'മിഴി രണ്ടിലും, സ്നേഹക്കൂട്' തുടങ്ങിയ പരമ്പരകളിലാണ് റബേക്ക കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ ഏഷ്യാനെറ്റിലെ 'കസ്തൂരി'മാനായിരുന്നു താരത്തിന്റെ കരിയര്‍ബ്രേക്ക് പരമ്പരയെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
അതുപോലെതന്നെ 'ബാലേട്ടന്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ താരമാണ് ഗോപിക അനില്‍. 'സാന്ത്വന'ത്തിലെ 'അഞ്ജലി'യായി ഗോപിക എത്തിയപ്പോഴും ഇരുകയ്യും നീട്ടി, സ്‌നേഹത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചതും.
Read More : ധനുഷിന്റെ 'തിരുചിത്രമ്പല'ത്തിനായി കാത്ത് ആരാധകര്‍, ഇതാ പുതിയ അപ്‍ഡേറ്റ്