
കൊച്ചി: പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്ന ഏഷ്യാനെറ്റിലെ പരമ്പരകളിലൊന്നാണ് കസ്തൂരിമാന്‍. റേറ്റിങ്ങിലും മുന്‍നിരയില്‍ കസ്തൂരിമാന് സ്ഥാനമുണ്ട്. 2017ല്‍ ആരംഭിച്ച പരമ്പര മികച്ച പ്രതികരണവുമായി മുന്നോട്ടുനീങ്ങുകയാണ്. പരമ്പരയില്‍ നായികാ നായകന്‍മാരായി എത്തുന്നത് റബേക്ക സന്തോഷും ശ്രീറാം രാമചന്ദ്രനുമാണ്. ജീവയും കാവ്യയുമായി പരമ്പരയില്‍ ഇരവരും ജീവിക്കുകയാണ്. അതുകൊണ്ടുതന്നെ സ്വന്തം പേരുകളേക്കാള്‍ കാവ്യയെന്നും ജീവയെന്നും പറഞ്ഞാലാകും ആളുകള്‍ എളുപ്പത്തില്‍ മനസിലാക്കുക.
സീരിയലില്‍ തകര്‍ത്തഭിനയിക്കുന്നതിനിടയിലും തന്‍റെ മറ്റു വിശേഷങ്ങള്‍ റബേക്ക പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരും റബേക്കയ്ക്കുണ്ട്. ഇപ്പോഴിതാ യഥാര്‍ത്ഥ ജീവിതപങ്കാളിക്ക് പിറന്നാള്‍ ആശംസകളറിയിച്ച് എത്തുകയാണ് റബേക്ക.
Read More: കിടിലന്‍ ലുക്കില്‍ ഫോട്ടോഷൂട്ടുമായി മെറിന്‍ ഫിലിപ്പ്- വീഡിയോ
'എന്‍റെ പ്രയപ്പെട്ട പ്രണയമേ... എനിക്ക് ഏറെ പ്രിയപ്പെട്ടതും സന്തോഷിപ്പിക്കുന്നതുമായി സമ്മാനിക്കപ്പെട്ട ഈ ദിവസം എങ്ങനെ മറക്കും. നിന്നോടൊപ്പമുള്ള നിമിഷങ്ങൾ വളരെയധികം സന്തോഷം നൽകുന്നതാണ്. നീ എന്റെ ഒപ്പമുള്ളതാണ് എന്റെ ചിരിയുടെയും സന്തോഷത്തിന്റെയും കാരണം. ശ്രീജിത്ത് വിജയൻ, എന്നും നിന്നെ സ്നേഹിച്ചുകൊണ്ടേയിരിക്കും'-താരം പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ശ്രീജിത്തിന്റെ ജന്മദിനം. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് നേരത്തെ തന്നെ റബേക്ക വ്യക്തമാക്കിയിരുന്നു. താരത്തിന്‍റെ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകരിപ്പോള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ