പൊന്നുപോലെയാണ് കൊണ്ടുനടക്കുന്നത്; പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് റബേക്ക സന്തോഷ്

Published : Apr 12, 2025, 05:24 PM IST
പൊന്നുപോലെയാണ് കൊണ്ടുനടക്കുന്നത്; പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് റബേക്ക സന്തോഷ്

Synopsis

വാഹനത്തിന്റെ വിശേഷങ്ങളുമായി റെബേക്ക സന്തോഷ്.  

നടി, അവതാരക എന്നീ നിലകളിൽ പ്രശസ്‍തയാണ് റബേക്ക സന്തോഷ്. കുഞ്ഞിക്കൂനന്‍ എന്ന സീരിയലില്‍ ബാലതാരമായാണ് റബേക്ക അഭിനയരംഗത്തേക്ക് എത്തുന്നത്. പക്ഷെ സിനിമയേക്കാള്‍ താരത്തിന് സ്വീകാര്യത നേടിക്കൊടുത്തത് സീരിയലുകളായിരുന്നു. പുതിയ കാർ സ്വന്തമാക്കിയ സന്തോഷവും അടുത്തിടെ റബേക്ക പങ്കുവെച്ചിരുന്നു. മഹീന്ദ്രയുടെ ബിഇ6 ഇലക്ട്രിക് എസ്‌യുവിയാണ് താരം വാങ്ങിയത്.  ഷോറൂമിലെത്തി കാറിന്റെ ഡെലിവറി സ്വീകരിക്കുന്ന വീഡിയോയും തുടർന്നെടുത്ത റീലുമൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.. ഇപ്പോളിതാ പുതിയ വാഹനത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള റബേക്കയുടെ അഭിമുഖവും ശ്രദ്ധ നേടുകയാണ്. ഒരു വാഹനപ്രേമി കൂടിയാണ് റബേക്ക എന്നാണ് അഭിമുഖത്തിൽ നിന്നും വ്യക്തമാകുന്നത്.

''പൊന്നുപോലെയാണ് പുതിയ കാർ കൊണ്ടുനടക്കുന്നത്. കിയ സോണറ്റ് ആയിരുന്നു മുൻപത്തെ വാഹനം. ഇത് നമ്മൾ ഏതെങ്കിലും വശത്ത് ഒന്ന് തട്ടിയാൽ പിന്നെ മുഴുവൻ പണിയേണ്ടി വരും. അതുകൊണ്ടു തന്നെ സൂക്ഷിച്ചാണ് കൊണ്ടുനടക്കുന്നത്. ബിഇ 6 ലോഞ്ച് ചെയ്ത അന്നേ ഞാൻ നോട്ടമിട്ടതാണ്. അന്നു മുഴുവൻ യൂട്യൂബ് വീഡിയോകൾ ഇരുന്നു കണ്ടു. അന്നു തന്നെ തൃശൂരിലെ ഷോറൂമിലേക്കു വിളിക്കുകയും ചെയ്‍തു.

പക്ഷേ അപ്പോൾ അവർക്കു പോലും ഇതിനെപ്പറ്റി അറിയുമായിരുന്നില്ല. പിന്നെ ഷോറൂമിൽ ബുക്കിങ്ങ് തുടങ്ങിയപ്പോൾ അവർ ആദ്യം വിളിച്ചത് എന്നെയാണ്. കാരണം ബിഇ 6 നെപ്പറ്റി അവിടെ ആദ്യം വിളിച്ചന്വേഷിച്ചത് ഞാനാണ്'', റബേക്ക പറഞ്ഞു.

പതിനെട്ടാമത്തെ വയസു മുതൽ കാർ ഓടിച്ചു തുടങ്ങിയതാണെന്നും തന്റെ അപ്പയ്ക്ക് അതു നിർബന്ധമായിരുന്നു എന്നും റബേക്ക പറഞ്ഞു. വീട്ടിലുണ്ടായിരുന്ന വണ്ടികളാണ് ആദ്യം ഓടിച്ചിരുന്നത്. ആദ്യം സ്വന്തമായി വാങ്ങിയ കാർ സോണറ്റ് ആണ്. ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്ന ബിഇ 6 ന് ഒരുപാട് ഫീച്ചേഴ്സ് ഉണ്ടെന്നും ഓരോന്നായി പഠിച്ചു വരികയാണെന്നും റബേക്ക കൂട്ടിച്ചേർത്തു.

Read More: തിയറ്ററുകളില്‍ ബസൂക്കയുടെ നിറഞ്ഞാട്ടം, നന്ദി പറഞ്ഞ് മമ്മൂട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ