കണ്ണുകൾ കൊണ്ട് ഭാവം നിറച്ച് രേഖ രതീഷ്; വൈറലായി വീഡിയോ

Published : Nov 25, 2022, 12:13 AM IST
കണ്ണുകൾ കൊണ്ട് ഭാവം നിറച്ച് രേഖ രതീഷ്; വൈറലായി വീഡിയോ

Synopsis

നിരവധി സീരിയലുകളില്‍ രേഖയ്ക്ക് ഇപ്പോള്‍ വേഷമുണ്ട്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് രേഖ രതീഷ്. ടെലിവിഷന്‍ പ്രേമികള്‍ക്ക് രേഖ രതീഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ടതില്ല. ഏത്  ചാനല്‍ നോക്കിയാലും എല്ലായിടത്തും വ്യത്യസ്ത ഭാവങ്ങളിലും രൂപത്തിലും രേഖ ഉണ്ടാവും. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. നിറക്കൂട്ട് എന്ന പരമ്പരയിൽ തുടങ്ങി കാവ്യാഞ്ജലി, ആയിരത്തിലൊരുവള്‍, പരസ്പരം തുടങ്ങി ഇപ്പോള്‍ മഞ്ഞിൽ വിരിഞ്ഞ പൂവിലും സസ്നേഹത്തിലും പൂക്കാലം വരവായിയിലും അക്ഷരത്തെറ്റിലുമൊക്കെയായി രേഖയുടെ അഭിനയ ജീവിതം തിളങ്ങുകയാണ്. സീരിയലുകള്‍ ആളുകളെ വഴിതെറ്റിക്കുന്നു എന്നൊക്കെ പറയുന്നതിനോട് യോജിക്കാനാകില്ല എന്നാണ് തൻ്റെ അഭിപ്രായമെന്ന് രേഖ നേരത്തേ പറഞ്ഞിട്ടുണ്ട്. ട്രെൻഡിനനുസരിച്ച് വീഡിയോകളും ഡബ്സ് മാഷും ചെയ്യൽ രേഖയുടെ ഹോബിയാണ്.

അത്തരത്തിൽ രേഖ പങ്കുവെച്ച പുതിയ വീഡിയോ ശ്രദ്ധേയമാവുകയാണ്. തമിഴ് പാട്ടിനൊപ്പം അഭിനയിക്കുന്നതാണ് വീഡിയോ. കണ്ണും മുഖവുമാണ് ആ അഭിനയത്തിന് കൂടുതൽ ഭംഗി നൽകുന്നത്. വളരെ മിതമായ ഭാവങ്ങളാണ് വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്. അതിന് പുറമെ വീഡിയോ പകർത്തിയിട്ടുള്ള ലൊക്കേഷന്റെ ഭംഗിയും എടുത്ത് പറയേണ്ടതാണ്. താരത്തിന്റെ വീഡിയോ മനോഹരമായിരുന്നുവെന്ന് നിരവധി പേർ പറയുന്നുണ്ട്.

ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം ഇടക്കാലത്ത് രേഖ അഭിനയലോകത്തു നിന്നും ഒരു ബ്രേക്കെടുത്തിരുന്നു എങ്കിലും രേഖ പൂർവ്വാധികം ശക്തിയോടെയാണ് തൻ്റെ കരിയറിലേക്ക് മടങ്ങിയെത്തിയത്. താന്‍ ഏറ്റവും അധികം ഭയപ്പെടുന്നത് ദൈവത്തെയാണെന്നും എനിക്ക് സൂപ്പര്‍ പവര്‍ കിട്ടുകയാണെങ്കില്‍ താന്‍ എല്ലാവരെയും സഹായിക്കുമെന്നും ഒരിക്കൽ  ക്വസ്റ്റ്യൻ ആൻസർ സെഷനിൽ രേഖ പറഞ്ഞിരുന്നു.

രേഖയുടെ അച്ഛന്‍ രതീഷ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും അമ്മ രാധിക സിനിമ നാടക നടിയുമായിരുന്നു. മാതാപിതാക്കള്‍ വിവാഹ മോചനം നേടിയപ്പോള്‍ രേഖ അച്ഛൻ്റെ കൂടെ ചെന്നൈയിലേക്ക് പോവുകയായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ചിത്രകഥ പോലെ 'അറ്റി'ൻ്റെ പുതിയ പോസ്റ്റർ; ഡോൺ മാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് റിലീസ്
'കൈതി 2 ഉപേക്ഷിച്ചോ?'; 'ലോകേഷ് തന്നെ മറുപടി പറയെട്ടെ' എന്ന് കാർത്തി