മണിക്കൂറിൽ 8000 കടന്ന് ടിക്കറ്റ് വിൽപ്പന; കേരളത്തിന് പുറത്തും 'ഫാസ്റ്റ് ഫില്ലിംഗ്', ഹിറ്റ് ഉറപ്പിച്ച് ആസിഫ്

Published : Jan 11, 2025, 01:34 PM IST
മണിക്കൂറിൽ 8000 കടന്ന് ടിക്കറ്റ് വിൽപ്പന; കേരളത്തിന് പുറത്തും 'ഫാസ്റ്റ് ഫില്ലിംഗ്',  ഹിറ്റ് ഉറപ്പിച്ച് ആസിഫ്

Synopsis

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‍ത ചിത്രം

നടന്‍ എന്ന നിലയില്‍ ആസിഫ് അലിക്ക് മികച്ച വര്‍ഷമായിരുന്നു 2024. ഒന്നുകില്‍ വലിയ വിജയങ്ങള്‍, അല്ലെങ്കില്‍ ശ്രദ്ധേയ പ്രകടനങ്ങള്‍. ഇത് രണ്ടുമല്ലാതെ നിരാശപ്പെടേണ്ട തെരഞ്ഞെടുപ്പുകള്‍ ആസിഫ് നടത്തിയിരുന്നില്ല. ഇപ്പോഴിതാ പുതുവര്‍ഷത്തിലും വിജയത്തുടര്‍ച്ചയ്ക്ക് തുടക്കമിടുകയാണ് അദ്ദേഹം എന്ന് തോന്നിപ്പിക്കുകയാണ് രേഖാചിത്രമെന്ന പുതിയ റിലീസിന് ലഭിക്കുന്ന പ്രേക്ഷകപ്രതികരണം. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം മികച്ച മൗത്ത് പബ്ലിസിറ്റിയുമായി തിയറ്ററുകളില്‍ ജനത്തെ എത്തിക്കുകയാണ്. 

മികച്ച ഓപണിംഗുമായി പ്രദര്‍ശനം തുടങ്ങിയ ചിത്രത്തിന് ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ രണ്ടാം ദിനത്തില്‍ ലഭിച്ചിരുന്നു. വാരാന്ത്യത്തില്‍ ചിത്രം വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലൂടെ മാത്രം ചിത്രം കഴിഞ്ഞ 24 മണിക്കൂറില്‍ വിറ്റത് 1.13 ലക്ഷത്തിലധികം ടിക്കറ്റുകളാണ്. ശനിയാഴ്ചയായ ഇന്ന് മണിക്കൂറില്‍ എണ്ണായിരത്തിലേറെ ടിക്കറ്റുകളുമായി കുതിക്കുകയാണ് വില്‍പ്പന. ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണ് ഇത്. കേരളത്തില്‍ മാത്രമല്ല, കേരളത്തിന് പുറത്ത് ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, പൂനെ തുടങ്ങിയ ഇതര സംസ്ഥാന നഗരങ്ങളിലും മികച്ച ടിക്കറ്റ് വില്‍പ്പനയുണ്ട് ചിത്രത്തിന്. നിരവധി ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ അവിടങ്ങളിലും ലഭിക്കുന്നുമുണ്ട്.

ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നായികയായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അനശ്വര രാജന്‍ ആണ്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്ലോട്ട് ആണ് രേഖാചിത്രത്തിന്‍റേത്. മനോജ് കെ ജയന്‍, സറിന്‍ ഷിഹാബ്, സിദ്ദിഖ്, ഭാമ അരുണ്‍, മേഘ തോമസ്, ജഗദീഷ്, നിഷാന്ത് സാഗര്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, പ്രിയങ്ക, നന്ദു, ഉണ്ണി ലാലു, ഷഹീന്‍ സിദ്ദിഖ്, ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം കൂടിയാണ് ഇത്. 

ALSO READ : വന്യതയുടെ താളവുമായി 'റൈഫിൾ ക്ലബ്ബി'ലെ ഗാനം; ലിറിക് വീഡിയോ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'