
പിറന്നാൾ ദിനത്തിൽ രണ്ട് സിനിമകളുടെ പ്രഖ്യാപനവുമായി ഉണ്ണി മുകുന്ദൻ. ബോളിവുഡിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ റിലയൻസ് എന്റർടെയ്ൻമെന്റ്സ് ആണ് ഉണ്ണിയെ നായകനാക്കി രണ്ട് സിനിമകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 'ഇന്ത്യയുടെ മസിൽ അളിയൻ ഉണ്ണി മുകുന്ദൻ റിലയൻസ് എന്റർടൈൻമെന്റിന്റെ വരാനിരിക്കുന്ന രണ്ട് ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത പങ്കുവയ്ക്കുന്നതിൽ ഞങ്ങൾക്ക് ആവേശമുണ്ട്' എന്നാണ് റിലയൻസ് എന്റർടെയ്ൻമെന്റ്സ് പറഞ്ഞത്.
ഈ പ്രഖ്യാപനം നടത്താൻ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തെക്കാൾ മികച്ച ദിവസം വേറെയില്ലെന്നും, സൂപ്പർ സ്റ്റാറിന് ജന്മദിനാശംസകൾ എന്നും സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ അവർ കുറിച്ചു. മാർക്കോ യ്ക്ക് ശേഷം പാൻ-ഇന്ത്യൻ ആക്ഷൻ താരമായി മാറിയ ഉണ്ണിമുകുന്ദന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരിക്കുമിത്.
മലയാള സിനിമാ നടന്മാരുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു സഹകരണം സംഭവിക്കുന്നത്.ഉണ്ണി മുകുന്ദൻ അടുത്തിടെ പ്രഖ്യാപിച്ച ‘മാ വന്ദേ’ എന്ന ചിത്രത്തിൽ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി അഭിനയിക്കുന്നുണ്ട്. പാൻ-വേൾഡ് റിലീസ് ചിത്രമായാണ് മാ വന്ദേ ഒരുങ്ങുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ഉടൻ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രത്തിലും ഉണ്ണി മുകുന്ദൻ വേഷമിടുന്നുണ്ട്. പിആര്‍ഒ മഞ്ജു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന മാ വന്ദേ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ ഇന്ന് പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ നരേന്ദ്ര മോദി ആയി വേഷമിടുന്ന ഉണ്ണി മുകുന്ദൻ്റെ ജന്മദിനം പ്രമാണിച്ചാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്‌ഡി എം ആണ്. നായകനായ ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് വന്ന സ്പെഷ്യൽ പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തന്റെ അഭിനയ വൈഭവത്തിലൂടെ, നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ ശക്തവും സ്വാഭാവികവുമായ പ്രകടനം കാഴ്ചവയ്ക്കാൻ ഒരുങ്ങുകയാണ്. ക്രാന്തി കുമാർ സി എച് ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്.