ബജറ്റ് 400 കോടി! രജനിക്കും ലോകേഷിനും എത്ര ലഭിക്കും? പ്രതിഫലത്തില്‍ ഞെട്ടിച്ച് താരവും സംവിധായകനും

Published : May 08, 2025, 12:23 PM IST
ബജറ്റ് 400 കോടി! രജനിക്കും ലോകേഷിനും എത്ര ലഭിക്കും? പ്രതിഫലത്തില്‍ ഞെട്ടിച്ച് താരവും സംവിധായകനും

Synopsis

സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്

വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നത് ഇന്‍ഡസ്ട്രിയുടെ തന്നെ ആവശ്യമാണ്. അപ്പോളാണ് തിയറ്ററുകള്‍ ശരിക്കും നിറഞ്ഞുകവിയുക. തമിഴ് സിനിമയില്‍ തിയറ്ററുകാര്‍ അത്തരത്തില്‍ കാത്തിരിക്കുന്ന താരങ്ങളില്‍ പ്രധാനിയാണ് രജനികാന്ത്. രജനികാന്തിന്‍റെ വരാനിരിക്കുന്ന ചിത്രം കൂലിക്ക് പ്രേക്ഷകരുടെ പ്രീ റിലീസ് ശ്രദ്ധ കൂടുതലാണ്. അതിന്‍റെ സംവിധായകനും താരനിരയുമാണ് അതിന് കാരണം. ലിയോയും വിക്രവും കൈതിയുമൊക്കെ ഒരുക്കിയ ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. രജനിക്കൊപ്പം വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങളും. ഇപ്പോഴിതാ ചിത്രത്തിലെ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ഇത് പ്രകാരം ഞെട്ടിക്കുന്ന പ്രതിഫലമാണ് രജനികാന്തിന് ലഭിക്കുന്നത്.

സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മണി കണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 400 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. എന്നാല്‍ ഇതേ റിപ്പോര്‍ട്ട് പ്രകാരം ബജറ്റിന്‍റെ പകുതിയില്‍ അധികവും രജനികാന്തിന്‍റെ പ്രതിഫലമാണ്. 260- 280 കോടി റേഞ്ചിലാണ് ചിത്രത്തില്‍ രജനികാന്ത് പ്രതിഫലം വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജിനും വന്‍ പ്രതിഫലമാണ് ചിത്രത്തില്‍. 60 കോടിയാണ് ചിത്രം സംവിധാനം ചെയ്യുന്നതിന് ലോകേഷിന് ലഭിക്കുക എന്നാണ് മണി കണ്‍ട്രോള്‍ പറയുന്നത്. 

വന്‍ വിജയം നേടിയ ജയിലറിന് ശേഷം സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന രജനികാന്ത് ചിത്രമാണ് കൂലി. തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായിരുന്നു ജയിലര്‍. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെയാണ് ചിത്രം നേടിയത്. കൂലിയിലേക്ക് വരുമ്പോള്‍ ബോക്സ് ഓഫീസ് കളക്ഷന് പുറത്തുള്ള മറ്റ് വരുമാന മാര്‍ഗങ്ങളും സണ്‍ പിക്ചേഴ്സിന് വലിയ പ്രതീക്ഷയാണ് ഉണ്ടാക്കുന്നത്. ജയിലറിനേക്കാള്‍ വലിയ ഒടിടി ഡീല്‍ ചിത്രം സ്വന്തമാക്കിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ഇത് പ്രകാരം 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജയിലറിന്‍റെ ഒടിടി റൈറ്റ്സ് 100 കോടി ആയിരുന്നു. ഇതും ആമസോണ്‍ പ്രൈം വീഡിയോ ആണ് സ്വന്തമാക്കിയിരുന്നത്. നാഗാര്‍ജുന അക്കിനേനി, ഉപേന്ദ്ര റാവു, ശ്രുതി ഹാസന്‍, സൗബിന്‍ ഷാഹിര്‍, സത്യരാജ് എന്നിങ്ങനെ വ്യത്യസ്ത ഇന്‍ഡസ്ട്രികളില്‍ നിന്നുള്ളവരാണ് ചിത്രത്തില്‍ രജനിക്കൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്