
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് രമ്യാ നമ്പീശൻ. മലയാളത്തിനു പുറമേ തമിഴകം അടക്കമുള്ള അന്യ ഭാഷകളിലും രമ്യ അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ ഹിറ്റുകള്‍ രമ്യാ നമ്പീശൻ ഇതിനകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ഇപോഴിതാ രമ്യാ നമ്പീശന്റെ പുതിയ ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.
സാമൂഹ്യ മാധ്യമങ്ങളില്‍ രമ്യ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്‍ക്കാറുണ്ട്. സാരിയാണ് രമ്യാ നമ്പീശന് ഫോട്ടോഷൂട്ടില്‍ വേഷം. ദിവ്യാ ഉണ്ണികൃഷ്‍ണൻ ആണ് രമ്യാ നമ്പീശന്റെ സ്റ്റൈലിസ്റ്റ്. പ്രണവ് രാജ് ആണ് രമ്യയുടെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്.
ആര്‍ ശരത്തിന്റെ സായാഹ്‍നം ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് രമ്യാ നമ്പീശൻ വെള്ളിത്തിരയില്‍ എത്തുന്നത്.
ഭഗീരയാണ് രമ്യാ നമ്പീശൻ അഭിനയിക്കുന്ന പുതിയ ചിത്രം.