ആരോഗ്യത്തില്‍ വിട്ടുവീഴ്‍ചയില്ലാതെ മോഹൻലാല്‍, വർക്കൗട്ട് വീഡിയോ

Web Desk   | Asianet News
Published : Aug 28, 2021, 10:20 AM IST
ആരോഗ്യത്തില്‍ വിട്ടുവീഴ്‍ചയില്ലാതെ മോഹൻലാല്‍, വർക്കൗട്ട് വീഡിയോ

Synopsis

പുതിയ വർക്കൗട്ട് വീഡിയോ പങ്കുവെച്ച് മോഹൻലാല്‍.

ശരീരത്തിന്റെ ആരോഗ്യത്തില്‍ ഏറെ ശ്രദ്ധ കാട്ടുന്ന നടനാണ് മോഹൻലാല്‍. സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ വ്യായാമ വീഡിയോകള്‍ മോഹൻലാല്‍ ഷെയര്‍ ചെയ്യാറുണ്ട്. അത്തരം വീഡിയോകള്‍ പലതും ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ പുതിയൊരു വർക്കൗട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാല്‍.

ആരോഗ്യമുള്ള ശരീരത്തിന് ദിവസേനെ വ്യായാമം ചെയ്യുക എന്ന് മാത്രമാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. വ്യായാമത്തിന് എത്രത്തോളം മോഹൻലാല്‍ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാകും.  മോഹൻലാലിനെ പ്രശംസിച്ചുകൊണ്ടു തന്നെയാണ് കമന്റുകള്‍ ഏറെയും. എന്തായാലും മോഹൻലാലിന്റെ പുതിയ വീഡിയോയും വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ബ്രോ ഡാഡി എന്ന സിനിമയാണ് മോഹൻലാലിന്റേതായി ചിത്രീകരണം പുരോഗമിക്കുന്നത്.

സംവിധായകൻ പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയമുണ്ട്. കല്യാണി പ്രിയദര്‍ശനു പുറമേ മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ബ്രോ ഡാഡിയെന്നു പൃഥ്വിരാജ് പറഞ്ഞിരുന്നു.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ