ബിഗ് ബോസ് ഫെയിം രമ്യാ പണിക്കരുടെ 'ചോരൻ' ഓണത്തിന്

Published : Aug 13, 2022, 11:38 AM ISTUpdated : Aug 13, 2022, 11:40 AM IST
ബിഗ് ബോസ് ഫെയിം രമ്യാ പണിക്കരുടെ  'ചോരൻ' ഓണത്തിന്

Synopsis

പ്രവീൺ റാണയും പ്രധാന കഥാപാത്രമാകുന്നു.  

പ്രവീൺ റാണ, ബിഗ് ബോസ് ഫെയിം രമ്യ പണിക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരു യഥാർത്ഥ പോലീസുകാരൻ സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന "ചോരൻ"ഓണകാലത്ത് പ്രദർശനത്തിനെത്തന്നു. അങ്കമാലി ഡയറീസ്' ഫെയിം സിനോജ് വര്‍ഗീസ്, വിനീത് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ പ്രജിത് കെ എം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിര്‍വഹിക്കുന്നു.

"ലോകത്തിലെ ഒരോമനുഷ്യനും ഒരു മുഖമൂടി ഉണ്ട്‌. ഇത് തുറന്ന് കാണിക്കലാണ്‌  ഈ ചിത്രം"- സംവിധായകൻ സന്റോ അന്തിക്കാട് പറഞ്ഞു. ഒരേസമയം രസകരവും സംഘർഷഭരിതവുമായ ജീവിതത്തിനിടയിൽ അവരൊരു മോഷണം പ്ലാൻ ചെയ്യുന്നു. മോഷണത്തിനായി കയറുന്ന അവരെ കാത്തിരിക്കുന്നത് ആത്മഹത്യക്കൊരുങ്ങുന്ന വീട്ടമ്മയാണ്. ബ്ലാക്ക് മെയിൽ ചെയ്‍തു കൊണ്ടിരിക്കുന്ന പൂർവ്വകാമുകനും നാളെ പുലർച്ചെ വീട്ടിൽ എത്താനിരിക്കുന്ന ഭർത്താവിനുമിടയിൽ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തിരിക്കയാണവൾ. ആ ഒരൊറ്റ രാത്രി കൊണ്ട്‌ ഉണ്ടാകുന്ന അതിജീവനത്തിന്റെ  പോരാട്ടവും അതിനെത്തുടർന്നുള്ള സംഭവവികാസങ്ങളുമാണ്  "ചോരൻ" എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
രാത്രികളില്‍ മാത്രം തുടര്‍ച്ചയായി ചിത്രീകരിച്ച് പൂര്‍ത്തിയാക്കിയ സിനിമയാണ് "ചോരൻ".

ചോരൻ എന്ന ചിത്രത്തിന്റെ ഇതിവൃത്തത്തിനിണങ്ങുന്ന ഡാര്‍ക്ക് മോഡ് ഉടനീളം നിലനിര്‍ത്താനായിരുന്നു രാത്രി മാത്രം ഷൂട്ടിംഗ് നടത്തിയത്. ഇന്ത്യയില്‍ത്തന്നെ ആദ്യമായിരിക്കും ഉടനീളം രാത്രി മാത്രം ചിത്രീകരിച്ച സിനിമയാണ് 'ചോരൻ'.
സ്റ്റാന്‍ലി ആന്‍റണി കഥ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിൽ ഫോർ മ്യൂസിക് സംഗീത സംവിധാനം നിർവഹിക്കുന്നു. പകരുന്നു.എഡിറ്റര്‍- മെന്‍റോസ് ആന്‍റണി, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-നിജില്‍ ദിവാകരന്‍,
പ്രോജക്റ്റ് ഡിസൈനർ-സുനില്‍ മേനോന്‍,

കല-കിഷോര്‍ കുമാര്‍, മേക്കപ്പ്-റോണി വെള്ളത്തൂവൽ, വസ്ത്രാലങ്കാരം-ബുസി ബേബി ജോണ്‍, സ്റ്റില്‍സ്-സാലു പേയാട്, പരസ്യകല-എസ് കെ ഡി കണ്ണന്‍,ചീഫ് അസോസിയേറ്റ് ഡയറക്ടർ-എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടർ-യദു കൃഷ്‍ണന്‍ കാവനാട്, കോറിയോഗ്രാഫി-ബവിൽ മുംബൈ, അയ്യപ്പദാസ്, അസിസ്റ്റന്‍റ് ഡയറക്ടര്‍- യൂമല്‍സ്,പി ആർ ഒ-എ എസ് ദിനേശ്.

Read More : രജനികാന്തിന്റെ 'ജയിലറി'ല്‍ നായികയാകാൻ തമന്ന

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അനശ്വര രാജന്റെ ചാമ്പ്യൻ നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി അനശ്വര രാജൻ ചിത്രം 'ചാമ്പ്യൻ'