നാല് ഓഫീസ് സ്‍പേസുകള്‍ ബോളിവുഡ് താരം ബച്ചൻ വാടകയ്‍ക്ക് നല്‍കി, ലഭിക്കുന്ന തുക ഇത്ര

Published : Dec 30, 2023, 06:14 PM ISTUpdated : Jan 15, 2024, 01:10 PM IST
നാല് ഓഫീസ് സ്‍പേസുകള്‍ ബോളിവുഡ് താരം ബച്ചൻ വാടകയ്‍ക്ക് നല്‍കി, ലഭിക്കുന്ന തുക ഇത്ര

Synopsis

ബച്ചന് ലഭിക്കുന്ന വാടക.

ആസ്‍തിയുടെ കാര്യത്തിലുള്ള മുന്നിലുള്ള ബോളിവുഡ് താരമാണ് അമിതാഭ് ബച്ചൻ. വിവിധയിടങ്ങളിലായി ബച്ചന് വസതികളും കെട്ടിടങ്ങളുമുണ്ട്. നിരവധി ആഡംബര കാറുകളുമുണ്ട്. മുംബൈയിലെ ഒഷിവര പ്രദേശത്തുള്ള കെട്ടിടം താരം വാടകയ്‍ക്ക് കൊടുത്ത തുകയാണ് പുതുതായി വാര്‍ത്തകളില്‍ നിറയുന്നത്.

വാര്‍ണര്‍ മ്യൂസിക് ഇന്ത്യ ലിമിറ്റഡിനാണ് താരം 10,180 സ്ക്വയര്‍ ഫീറ്റുള്ള നാല് ഓഫീസ് സ്‍പേസുകള്‍ വാടകയ്‍ക്ക് കൊടുത്തത് എന്നാണ് റിപ്പോര്‍ട്ട്. 2023ല്‍ ബച്ചൻ ഒന്നിന് 7.18 കോടി രൂപ വീതം നല്‍കിയാണ് ഇവ വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. വാര്‍ഷിക അടിസ്ഥാനത്തില്‍ ബച്ചൻ 2.7 കോടി രൂപയ്‍ക്കാണ് ലീസിന് നല്‍കിയിരിക്കുന്നത്. മ്യൂസിക് കമ്പനി ബച്ചന് 1.3 കോടി രൂപ ഡെപ്പോസിറ്റി തുകയായും നല്‍കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു

കല്‍ക്കി 2898 എഡി എന്ന ചിത്രമാണ് അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്നവയില്‍ റിലീസിന് ഒരുങ്ങുന്ന ഒന്ന്. ചിത്രത്തില്‍ നായകനായി എത്തുന്നത് പ്രഭാസാണ്. കമല്‍ഹാസനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു എന്നതിനാല്‍ തമിഴകവും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയില്‍ വലിയ പ്രതീക്ഷകളിലാണ്. ദീപീക പദുക്കോണാണ് നായികയായി എത്തുന്നത്.

സംവിധായകൻ നാഗ് അശ്വിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കല്‍ക്കി 2898 എഡി പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് . കല്‍ക്കി 2898 എഡിയുടെ സംഗീത സംവിധാനം സന്തോഷ് നാരായണനായിരിക്കും. ഒരു മിത്തോളജിക്കല്‍ സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും കല്‍ക്കി 2898 എഡി എന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കി 2898 എഡി എന്ന ചിത്രം സി അശ്വനി ദത്താണ് വൈജയന്തി മൂവീസിന്റെ ബാനറില്‍ നിര്‍മിക്കുന്നത്.

Read More: ആമിറും പ്രഭാസുമല്ല, ഇന്ത്യയില്‍ 100 കോടി ക്ലബില്‍ ആ ഡിസ്‍കോ ഡാൻസറാണ് ആദ്യമെത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ