'ഞാൻ അവനെ ബ്ലോക്ക് ആക്കിയിരിക്കുകയാണ്, നേരിട്ട് സംസാരിച്ചാൽ പ്രശ്നം മാറുമായിരിക്കും'; തുറന്നുപറഞ്ഞ് രേണു സുധി

Published : Oct 17, 2026, 09:19 AM IST
Renu Sudhi

Synopsis

നമ്മൾ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നവരേക്കാൾ കൂടുതൽ നമ്മൾ തമ്മിൽ തല്ലണമെന്ന് ആഗ്രഹിക്കുന്നവരാണ്.

കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചുവുമായി തനിക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ച് രേണു സുധി. നേരിട്ട് സംസാരിച്ചാൽ ചിലപ്പോൾ പ്രശ്നങ്ങൾ മാറുമായിരിക്കുമെന്നും എന്നാൽ അതിന് താൻ മുതിരുന്നില്ലെന്നും രേണു പറയുന്നു.

''അസുഖം വന്ന് ആറ് മാസത്തിനിടയിൽ എന്നെ കിച്ചു വിളിച്ചിട്ടില്ല. ഞാൻ അവനെ ബ്ലോക്ക് ആക്കിയിരിക്കുകയാണ്. അത് എന്റെ പേഴ്സണൽ കാര്യങ്ങളാണ്. പേഴ്സണൽ ആയിട്ട് എനിക്ക് വന്ന കുറച്ച് വിഷമഘട്ടങ്ങൾ ഉണ്ട്. കിച്ചു നന്നായിട്ട് വരട്ടെ. എല്ലാ മേഖലയിലും മികച്ചതാകാൻ ദൈവം അനുഗ്രഹിക്കട്ടെ. പക്ഷേ, കിച്ചുവുമായി സംസാരിക്കാൻ എനിക്ക് താത്പര്യമില്ല. എന്റെ വീട്ടുകാരൊന്നും അവനെ ബ്ലോക്ക് ആക്കിയിട്ടില്ല. ആരെ വിളിച്ചും അവന് അന്വേഷിക്കാം. അന്വേഷണം ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ എനിക്ക് കിച്ചുവിനോട് യാതൊരു പിണക്കങ്ങളും ഇല്ല. ഈ വീട്ടിൽ സന്ധ്യാപ്രാർത്ഥനയിൽ കിച്ചുന്റെ പേര് എടുത്ത് പ്രാർത്ഥിച്ചിട്ടാണ് ബാക്കി എല്ലാവരുടെയും പേര് പറയുന്നത്. കിച്ചു അമ്മ എന്ന് തന്നെയാണെന്ന് തോന്നുന്നു ഈ ഇടയിലും ഒരു വീഡിയോയിൽ സംസാരിച്ചത്.

നേരിട്ട് കാണുമ്പോൾ കിച്ചു മിണ്ടുമ്പോൾ ഞാനും മിണ്ടും. നമ്മൾ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നവരേക്കാൾ കൂടുതൽ നമ്മൾ തമ്മിൽ തല്ലണമെന്ന് ആഗ്രഹിക്കുന്നവരാണ്. തമ്മിൽ തല്ലിച്ച് ഇങ്ങനെ ആക്കണം എന്ന് ആഗ്രഹിച്ചവർ അതിന്റെ വഴിക്ക് അത് നടത്തി. റിഥപ്പന് കിച്ചുവിനെ കാണണം എന്നൊക്കെ ആഗ്രഹം ഉണ്ടാകും. പക്ഷേ, അവൻ എന്നോട് പറയാറായില്ല. കിച്ചുവിനെ ഞാൻ പറഞ്ഞ് മനസിലാക്കേണ്ട പ്രായമല്ല , 22 വയസുണ്ട്, സ്വയം മനസ്സിലാക്കിയിട്ട് കാര്യങ്ങൾ ചെയ്യേണ്ട പ്രായമായി. റിഥപ്പനും കിച്ചുവും പരസ്പരം പ്രശ്നമൊന്നുമില്ല. അവർ തമ്മിലുള്ള സ്നേഹത്തിനും അടുപ്പത്തിനും ഞാൻ എതിരല്ല. ഏതൊരു അമ്മക്കും ആഗ്രഹം കാണുമല്ലോ മക്കൾ അടുത്ത് വേണമെന്ന്. അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിട്ട് കാര്യമില്ലല്ലോ. നേരിട്ട് കിച്ചു വരികയും സംസാരിക്കുകയും ചെയ്താൽ ചിലപ്പോൾ അത് മാറുമായിരിക്കും. അല്ലാതെ ഫോണിൽ കൂടെ ഒരു സംഭാഷണത്തിന് ഞാൻ മുതിരുന്നില്ല'', മെയിൻസ്ട്രീം വണ്ണിനു നൽകിയ അഭിമുഖത്തിൽ രേണു സുധി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ശ്രീനാഥ് ഭാസി ചിത്രം 'ഒറിജിനലി'ന് യു/എ സർട്ടിഫിക്കറ്റ്
ജയസൂര്യ - ജിതിൻ കെ ജോസ് ചിത്രം 'മായൻ' ഫസ്റ്റ് ലുക്ക് പുറത്ത്