'ഇന്നെഴുന്നേറ്റു, പുറത്തെ കാറ്റ് കൊണ്ടു, ദൈവത്തിന് നന്ദി'; വീഡിയോയുമായി രേണു സുധി

Published : Aug 12, 2026, 11:01 AM IST
Renu Sudhi

Synopsis

മൂന്നാമത്തെ കീമോയ്ക്ക് ശേഷം ഇന്നെഴുന്നേറ്റു. പുറത്തെ കാറ്റ് കൊണ്ടു, ദൈവത്തിന് നന്ദി'.

കാൻസർ ചികിൽസയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെച്ച് രേണു സുധി. മൂന്നാമത്തെ കീമോയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ രേണു മുൻപ് പങ്കുവെച്ചിരുന്നു. കീമോയ്ക്ക് ശേഷം പതിവ് പോലെ റീലുമായി എത്തിയിരിക്കുകയാണ് രേണു. ''മൂന്നാമത്തെ കീമോയ്ക്ക് ശേഷം ഇന്നെഴുന്നേറ്റു. പുറത്തെ കാറ്റ് കൊണ്ടു, ദൈവത്തിന് നന്ദി'', എന്നാണ് വീഡിയോയ്‌ക്കൊപ്പം രേണു സുധി കുറിച്ചത്.

നിരവധിയാളുകളാണ് വീഡിയോയ്ക്കു താഴെ രേണുവിനോടുള്ള സ്നേഹം അറിയിച്ചെത്തുന്നത്. ''ഇതാണ് എല്ലാവരും ആഗ്രഹിക്കുന്ന രേണു. ഉഷാറാണ് മോളേ.. എന്നും ഇത്പോലെ സന്തോഷായിരിക്കുക'', എന്നാണ് വീഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ''വിവരമൊന്നും ഇല്ലല്ലോന്ന് രണ്ടുദിവസമായി ഓർക്കുന്നു. ഇന്ന് കണ്ടതിൽ സന്തോഷം. പ്രാർത്ഥനകൾ'', എന്ന് മറ്റൊരാൾ കുറിച്ചപ്പോൾ ''ഇങ്ങനെ തന്നെ മുന്നോട്ട് പോകണം.. പ്രാർത്ഥന.. എപ്പഴും കൂടെയുണ്ട്'', എന്നാണ് മറ്റൊരാൾ കുറിച്ചത്. ''കുറച്ചു ദിവസം അനക്കമൊന്നും ഇല്ലായിരുന്നു ഇപ്പോ കണ്ടപ്പോൾ സന്തോഷം, എല്ലാം വേഗം സുഖം ആക്കട്ടെ'', എന്നാണ് മറ്റൊരാൾ സ്നേഹത്തോടെ കുറിച്ചിരിക്കുന്നത്.

ചികിത്സയുടെ ഭാഗമായി രേണു സുധിയുടെ മുടി മുറിച്ചിരുന്നു. ക്രോപ്പ് ചെയ്ത് നീളം കുറഞ്ഞ മുടിക്ക് മുകളില്‍ ഒരു വിഗ്ഗ് വെച്ചിരിക്കുകയാണ് രേണു. ഈ വിഗ്ഗുമായാണ് പുതിയ വീഡിയോയിലും രേണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തന്നെ ഇപ്പോഴത്തെ രൂപത്തില്‍ കാണുന്നത് മകന്‍ റിതപ്പന് വലിയ വിഷമം ആയിരുന്നു എന്നാണ് ഇതേക്കുറിച്ച് രേണു പറഞ്ഞിട്ടുള്ളത്. “റിതപ്പന് ഭയങ്കര വിഷമമായിരുന്നു. മുടിയുള്ള എന്‍റെ പഴയ ഫോട്ടോസ് എന്നെ കൊണ്ടു കാണിക്കുമായിരുന്നു. അമ്മേ, ഇതുപോലെ ആവണേ എന്നും പറഞ്ഞ്. എനിക്ക് ഭയങ്കര വിഷമമായിരുന്നു അങ്ങനെ കേള്‍ക്കുന്നത്. പക്ഷേ അത് ചെയ്യാന്‍ അനുകൂലമായ സാഹചര്യം ആയിരുന്നില്ല. അപ്പോഴാണ് ഇവര്‍ എന്നെ വിളിച്ചത്”, എന്നും രേണു പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിസ്‍മയിപ്പിച്ച് വിസ്‍മയ മോഹൻലാലിന്റെ തുടക്കം, കളക്ഷൻ കണക്കുകള്‍ പുറത്ത്
കവിൻ-നയൻതാര ചിത്രം 'ഹായ്'; റിലീസ് ഓ​ഗസ്റ്റ് 28ന്