മോളിവുഡ് ക്ലാസിക് ക്രിമിനൽ 'കമിം​ഗ് ബാക്ക്'; ഇത്തവണ ഹൊററോ ? ട്രെന്റിങ്ങിൽ കുതിച്ചുകയറി ദൃശ്യം 3

Published : Oct 07, 2024, 08:41 AM IST
മോളിവുഡ് ക്ലാസിക് ക്രിമിനൽ 'കമിം​ഗ് ബാക്ക്'; ഇത്തവണ ഹൊററോ ? ട്രെന്റിങ്ങിൽ കുതിച്ചുകയറി ദൃശ്യം 3

Synopsis

ദൃശ്യം 3 യാഥാർത്ഥ്യമായാൽ, രണ്ടാം ഭാ​ഗത്തിന് നഷ്ടമായ വലിയൊരു തിയറ്റർ എക്സ്പീരിയൻസിന് ആകും ചിത്രം സാക്ഷ്യം വഹിക്കുക. 

ഡിക്റ്ററ്റീവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുവച്ച സംവിധായകനാണ് ജീത്തു ജോസഫ്. ശേഷം ഏതാനും ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി റിലീസ് ചെയ്തുവെങ്കിലും മോഹൻലാൽ നായകനായ ദൃശ്യത്തിലൂടെ ജീത്തു തന്റെ സ്ഥാനം മോളിവുഡിൽ ഉറപ്പിക്കുകയായിരുന്നു. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ചിത്രം കേരളക്കര കണ്ട മികച്ച ക്രൈം ത്രില്ലർ ചിത്രമായി മാറി. പ്രേക്ഷകരെ ഒന്നാകെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച സിനിമയുടെ രണ്ടാം ഭാ​ഗം ഇറക്കിയും ജീത്തു വീണ്ടും ഞെട്ടിച്ചു. ദൃശ്യം 2വിന് പിന്നാലെ മൂന്നാം ഭാ​ഗം ഉണ്ടാകുമെന്നും ക്ലൈമാക്സ് കയ്യിലുണ്ടെന്നും നേരത്തെ ജീത്തു പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ദൃശ്യം 3 സോഷ്യൽ മീ‍ഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. എക്സ് പ്ലാറ്റ് ഫോമിലും ദൃശ്യം 3 ട്രെന്റിങ്ങിലാണ്. ദൃശ്യം 3യുടെ സ്ക്രിപ്റ്റ് ലോക്ക് ആയെന്നും 2025ൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങുമെന്നുമാണ് സോഷ്യൽ ലോകത്തെ പ്രചാരം. ആ വർഷം ക്രിസ്മസ് റിലീസായി തിയറ്ററിലെത്തുമെന്നുമാണ് ചർച്ചകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ദൃശ്യം 3യുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ആരാധകർ പങ്കിടുന്നുണ്ട്. 

മൈക്കിളപ്പൻ നേടിയത് 80 കോടിയിലേറെ, ട്രെന്റിനൊപ്പം ബോഗയ്‌ന്‍വില്ല, 100 കോടി പടമാകുമോ? അമൽ നീരദ് ചിത്രം ഉടൻ

എന്തായാലും മലയാള സിനിമയുടെ ക്ലാസിക് ക്രിമിനൽ കമിം​ഗ് ബാക്ക് എന്ന ക്യാപ്ഷനുകൾ വൈറലായി കഴിഞ്ഞിട്ടുണ്ട്. ​​"ഹൊറർ പടമാകുമോ?, ജോർജ്കുട്ടിയുടെ മൂന്നാം വരവിനായി ഒരുങ്ങിക്കോ, ഇതിന് ഒരു പരിസമാപ്തി വേണ്ടേ എന്നൊന്ന് കാണുമ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട്. ഒന്നും രണ്ടും ഭാഗങ്ങൾ മികച്ചു നിന്നപ്പോഴും ഒരു conclusion എന്നത് പ്രതീക്ഷയുടെ നേർത്ത കണം മാത്രമായിരുന്നു. എന്നാൽ അത് യാഥാർത്ഥ്യമാകാൻ പോകുന്നുവെന്ന് അറിയുമ്പോൾ ആവേശം വാനോളം, ഇത്തവണയെങ്കിലും ജോർജ് കുട്ടി കുടുങ്ങുമോ", എന്നിങ്ങനെ പോകുന്നു കമന്റുകൾ.

എന്തായാലും ദൃശ്യം 3 യാഥാർത്ഥ്യമായാൽ, രണ്ടാം ഭാ​ഗത്തിന് നഷ്ടമായ വലിയൊരു തിയറ്റർ എക്സ്പീരിയൻസിന് ആകും ചിത്രം സാക്ഷ്യം വഹിക്കുക. എന്തായാലും ദൃശ്യം 3യുടെ ഔദ്യോഗിക അറിയിപ്പുകള്‍ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും
ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും