പെല്ലിശ്ശേരിയുടെ ‘മലൈക്കോട്ടൈ വാലിബൻ'; മോഹൻലാലിനൊപ്പം തമിഴ് സൂപ്പർ താരവും ?

Published : Dec 31, 2022, 08:11 PM IST
പെല്ലിശ്ശേരിയുടെ ‘മലൈക്കോട്ടൈ വാലിബൻ'; മോഹൻലാലിനൊപ്പം തമിഴ് സൂപ്പർ താരവും ?

Synopsis

ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് പ്രെഡിക്ഷനുകൾ.

ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബൻ'. ഏറെ നാളത്തെ സസ്പെൻസിന് ഒടുവിൽ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ‌ പ്രഖ്യാപിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ഇപ്പോഴിതാ ‘മലൈക്കോട്ടൈ വാലിബനി'ൽ തമിഴിലെ സൂപ്പർ താരം എത്തുന്നുവെന്ന ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. 

2023ല്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ അതിഥി വേഷത്തിലാകും കമൽ ഹാസൻ എത്തുക. 2009ൽ പുറത്തിറങ്ങിയ ‘ഉന്നൈ പോലൊരുവന്‍’ എന്ന സിനിമയില്‍ കമലും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ വില്ലന്‍ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി  ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. 

ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് പ്രെഡിക്ഷനുകൾ. 'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രമായാകും മോഹന്‍ലാല്‍ എത്തുകയെന്നും 'മലക്കോട്ടൈ വാലിബന്‍' എന്നാണ് ചിത്രത്തിന്റെ പേരെന്നും നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. എന്നാല്‍ കഥാപാത്രത്തെ സംബന്ധിച്ച വ്യക്തതകള്‍ വരേണ്ടിയിരിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ആരാധകർക്ക് മുന്നിലെത്തും. 

അതേസമയം, റാം എന്ന ജീത്തു ജോസഫ് ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മൊറോക്കോയിലാണ് ഷൂട്ടിംഗ്. കൊവിഡ് മഹാമാരി കാരണം ചിത്രത്തിന്റെ ചിത്രീകരണം ഇടയ്‍ക്ക് നിര്‍ത്തിവെച്ചിരുന്നു. വീണ്ടും അടുത്തിടെ ആണ് പുനഃരാരംഭിച്ചത്. 

പൊലീസോ ? കൊള്ളക്കാരനോ ? മാസായി അജിത്, ബോൾഡ് ലുക്കിൽ മഞ്ജു വാര്യർ; 'തുനിവ്' ട്രെയിലർ

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ