ആ താര ജോഡികൾ വീണ്ടും, മോഹൻലാലിനൊപ്പം ബോളിവുഡ് നടനും; അനൂപ് സത്യൻ സിനിമ ചർച്ചകൾ

Published : Feb 03, 2024, 09:39 PM IST
ആ താര ജോഡികൾ വീണ്ടും, മോഹൻലാലിനൊപ്പം ബോളിവുഡ് നടനും; അനൂപ് സത്യൻ സിനിമ ചർച്ചകൾ

Synopsis

ബറോസ് ആണ് മോഹൻലാലിന്റേതായി അടുത്ത് റിലീസിന് ഒരുങ്ങുന്ന സിനിമ.

ലൈക്കോട്ടൈ വാലിബൻ പ്രദർശനം തുടരുന്നതിനിടെ മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകളും അണിയറയിൽ. ഏറെ നാളുകൾക്ക് മുൻപ് പ്രഖ്യാപിക്കപ്പെട്ട അനൂപ് സത്യൻ സിനിമയാണിത്. സിനിമയുടെ കാസ്റ്റിം​ഗ് സംബന്ധിച്ചാണ് പുതിയ ചർച്ച. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മലയാളത്തിന്റെ ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിക്കുന്നുവെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. 

മോഹൻലാലിനൊപ്പം ശോഭന സിനിമയിൽ ഉണ്ടാകുമെന്നാണ് വിവരം. മലയാളത്തിന്റെ പ്രിയ ജോഡികൾ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷയും വാനോളം ആയിരിക്കും. ഇവർക്കൊപ്പം മുകേഷും പ്രധാന വേഷത്തിൽ എത്തുമെന്നും പറയപ്പെടുന്നുണ്ട്. കൂടാതെ ബോളിവുഡ് നടൻ നസിറുദ്ദീൻ ഷായും അനൂപ് സത്യൻ ചിത്രത്തിൽ ഉണ്ടാകും. 

അതേസമയം, ഫ്രണ്ട്ഷിപ്പിന്റെ കഥ പറയുന്ന റോഡ് മൂവിയാകും ഇതെന്നാണ് അനൗദ്യോ​ഗിക വിവരം. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും മികച്ചൊരു ചിത്രം തന്നെയാകും അനൂപിന്റേതെന്നും എവർ​ഗ്രീൻ കോമ്പോകൾ ഒന്നിക്കുമ്പോൾ കൗതുകമേറുമെന്നുമാണ് പ്രേക്ഷക പക്ഷം. 

2022ലാണ് മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സിനിമ ഒരുക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. അനൂപിന്റെ ഇരട്ട സഹോ​ദരനും സംവിധായകനുമായ അഖില്‍ സത്യനായിരുന്നു ഇക്കാര്യം അറിയിച്ചത്. ഒരിടവേളയ്ക്ക് ശേഷം ചിത്രം വീണ്ടും ചർച്ചകളിൽ ഇടംനേടിയിരിക്കുകയാണ്. 

വയസ് പതിനേഴ്, ആയിരക്കണക്കിന് പേരുടെ പ്രിയ താരം; 'മിഴി രണ്ടിലും' ലക്ഷ്മി പറയുന്നു

ബറോസ് ആണ് മോഹൻലാലിന്റേതായി അടുത്ത് റിലീസിന് ഒരുങ്ങുന്ന സിനിമ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. റംബാൻ, എമ്പുരാൻ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റ് മോഹൻലാൽ ചിത്രങ്ങൾ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ജനുവരി 25ന് ആയിരുന്നു റിലീസ്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക