സോഷ്യല്‍ മീഡിയയിലെ ‘ഗുണ്ട ബിനു’; ശരത് ഉണ്ണിത്താൻ അന്തരിച്ചു

Published : Apr 04, 2026, 08:30 AM ISTUpdated : Apr 04, 2026, 09:00 AM IST
Sarath unnithan

Synopsis

നടി സ്നേ​ഹ ശ്രീകുമാർ അടക്കമുള്ളവർ വിയോ​ഗ വിവരം പങ്കുവച്ചിട്ടുണ്ട്. റീലുകളിലൂടെ ശ്രദ്ധനേടിയ ശരത്ത് ​ഗുണ്ട ബിനു എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. മാര്‍ച്ച് 31ന് ശരത്തിന്‍റെ പിറന്നാളായിരുന്നു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനായ ശരത് ഉണ്ണിത്താൻ അന്തരിച്ചു. അദ്ദേഹത്തിന്‍റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അമേരിക്കയിൽ വച്ചായിരുന്നു അന്ത്യം. കുഴഞ്ഞ് വീണാണ് അന്ത്യം സംഭവിച്ചത്. നടി സ്നേ​ഹ ശ്രീകുമാർ അടക്കമുള്ളവർ വിയോ​ഗ വിവരം പങ്കുവച്ചിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. റീലുകളിലൂടെ ശ്രദ്ധനേടിയ ശരത്ത് ​'ഗുണ്ട ബിനു' എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. മാര്‍ച്ച് 31ന് ശരത്തിന്‍റെ പിറന്നാളായിരുന്നു.

"പ്രിയ കലാകാരന്‍ അമേരിക്കയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്നേഹിതൻ ശരത് ഉണ്ണിത്താൻ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആർട്ടിസ്റ്റായിരുന്ന ശരത് കൊച്ചിൻ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്", എന്നാണ് ശരത്തിന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്ന പോസ്റ്റ്. നിരവധി പേര്‍ ശരത്തിന് ആദരാഞ്ജലികള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.

‘ചിരിക്കാന്‍ വിധി ഉള്ളവരെ ചിരിപ്പിക്കാന്‍ വിധിക്കപ്പെട്ടവന്‍’ എന്ന് സ്വയം വിശേഷിപ്പിച്ച കലാകാരനാണ് ശരത്. റീലുകള്‍ ചെയ്യാന്‍ പ്രത്യേകം വേഷവിധാനം തന്നെ ശരത്തിന് ഉണ്ടായിരുന്നു. വലിയ മീശയും കട്ടിപ്പുരികവും മറുകും തലയില്‍ കെട്ടുമായി എത്തുന്ന ശരത്തിന്‍റെ വീഡിയോകള്‍ ഓരോരുത്തരേയും പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. ഓണം വന്നല്ലോ എന്ന റീല്‍ ഏറെ വൈറലായിരുന്നു. നാല് ദിവസങ്ങൾക്ക് മുൻപ് ട്രംപിനെ ഉൾപ്പെടുത്തി രസകരമായ ഒരു വീഡിയോ ശരത്ത് ഇട്ടിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പേജില്‍ വന്ന അവസാനത്തെ റീലും. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മുകേഷിനും ഗണേഷിനും കൊമ്പുണ്ടായിരുന്നോ ? രഞ്ജിത്തിനെതിരായ പോസ്റ്റിന് കമന്റ്, മറുപടിയുമായി മാലാ പാർവതി
'ഇതാണ് കേരളം, ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും'; രഞ്ജിത്ത് കേസിൽ മാലാ പാർവതി