ലോകേഷ് -വിജയ് ചിത്രത്തിൽ മാത്യു തോമസും; 'ദളപതി 67'ന് ഡിസംബറിൽ ആരംഭം

Published : Oct 27, 2022, 03:55 PM IST
ലോകേഷ് -വിജയ് ചിത്രത്തിൽ മാത്യു തോമസും; 'ദളപതി 67'ന് ഡിസംബറിൽ ആരംഭം

Synopsis

കുമ്പളങ്ങി നൈറ്റ്സ്, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു തോമസ്.

മിഴകത്തിന്റെ ഹിറ്റ് കോമ്പോയായ ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ദളപതി 67'. മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകളെല്ലാം തന്നെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ മലയാളികളുടെ യുവതാരം മാത്യു തോമസ് അഭിനയിക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. 

'ദളപതി 67'ൽ സുപ്രധാനമായ കഥാപാത്രത്തെയാകും മാത്യു അവതരിപ്പിക്കുക എന്നാണ് വിവരം. കുമ്പളങ്ങി നൈറ്റ്സ്, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു തോമസ്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഡിസംബറിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളൈ ആയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 

കമൽഹാസൻ നായകനായി എത്തിയ വിക്രം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 67ന് ഉണ്ട്. സംവിധായകൻ മിഷ്‍കിൻ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തൃഷയാണ് വിജയിയുടെ നായികയായി എത്തുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധാനം. 

ഒരു ഗാംഗ്‍സ്റ്റര്‍ ഡ്രാമയായിരിക്കും വിജയ്‍യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുക. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. 

വിജയ്‍യുടെ 'വരിശി'ന്റെ സ്റ്റില്‍സ് പുറത്ത്, ഏറ്റെടുത്ത് ആരാധകര്‍

അതേസമയം, 'ജോ ആൻഡ് ജോ', പ്രകാശന് പറക്കട്ടെ എന്നീ ചിത്രങ്ങളാണ് മാത്യുവിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. നിഖില വിമല്‍ നായികയായി എത്തിയ ജോ ആൻഡ് ജോ, സംവിധാനം ചെയ്തത് നവാഗതനായ അരുണ്‍ ഡി ജോസ് ആണ്. നസ്‍ലെന്‍, ജോണി ആന്റണി, സ്‍മിനു സി ജോയ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍