'ലാലേട്ടന്റെ പിള്ളേർ' കാണാൻ കാത്തിരുന്നത്; പുതിയ പടത്തിൽ ആ ലുക്കിൽ മോഹൻലാൽ ! ചർച്ചകൾ ഇങ്ങനെ

Published : Sep 10, 2024, 08:32 PM ISTUpdated : Sep 10, 2024, 08:36 PM IST
'ലാലേട്ടന്റെ പിള്ളേർ' കാണാൻ കാത്തിരുന്നത്; പുതിയ പടത്തിൽ ആ ലുക്കിൽ മോഹൻലാൽ ! ചർച്ചകൾ ഇങ്ങനെ

Synopsis

എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട്- മോഹൻലാൽ കോമ്പോയിൽ എത്തുന്ന സിനിമ.

ലയാളത്തിന്റെ പ്രിയ നടനാണ് മോഹൻലാൽ. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ അദ്ദേഹം കെട്ടിയാടാത്ത വേഷങ്ങൾ വളരെ ചുരുക്കമാണെന്ന് പറയേണ്ടിയിരിക്കുന്നു. അവ ഇന്നും കാലാനുവർത്തിയായി പ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിക്കുന്നുമുണ്ട്. മോഹൻലാലിന്റേതായി ബി​ഗ് ബജറ്റ് ഉൾപ്പടെയുള്ള സിനിമകളാണ് റിലീസിനും അണിയറയിലും ഒരുങ്ങുന്നത്. അക്കൂട്ടത്തിലൊരു സിനിമയാണ് 'ഹൃദയപൂർവം'. സത്യൻ അന്തിക്കാട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം സത്യൻ അന്തിക്കാട്- മോഹൻലാൽ കോമ്പോയിൽ എത്തുന്ന സിനിമയ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികൾ. ഈ അവസരത്തിൽ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും സോഷ്യൽ ലോകത്ത് തകൃതിയായി നടക്കുന്നുണ്ട്. ഈ ചർച്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയപൂർവ്വത്തിലെ മോഹൻലാലിന്റെ ലുക്ക്. വർഷങ്ങൾക്ക് ശേഷം ഈ സിനിമയിൽ മോഹൻലാൽ താടി എടുക്കുമെന്നാണ് ഒരു കൂട്ടം സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമോ സൂചനകളോ ഒന്നും തന്നെ പുറത്തുവന്നിട്ടുമില്ല. 

ഒടിയൻ എന്ന സിനിമയിലാണ് മോഹൻലാൽ അവസാനമായി താടി ഇല്ലാതെ പ്രത്യക്ഷപ്പെട്ടത്. താടിയില്ലാത്ത മോഹൻലാലിനെ കാണാൻ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയും ആയി. അതുകൊണ്ട് തന്നെ അനൗദ്യോ​ഗികം ആണെങ്കിലും ഹൃദയപൂർവ്വത്തിന്റെ ചർച്ചകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

കാസ്റ്റിം​ഗ് കൗച്ച് തടഞ്ഞു, എനിക്ക് ആ സിനിമ നഷ്ടമായി, നിവിൻ ചേട്ടൻ ഇരയായതിൽ വിഷമം: ​ഗോകുൽ സുരേഷ്

ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും സത്യൻ അന്തിക്കാടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. അതുകൊണ്ട് പ്രതീക്ഷയും വാനോളം ആണ്. ഫൺ മോഡിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. സോനു ടി പിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം.ജസ്റ്റിൻ പ്രഭാകരൻ ആണ് സം​ഗീത സംവിധാനം. പ്രശാന്ത് മാധവനാണ് കലാസംവിധാനം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇനി പ്രേക്ഷകരും സ്‍തുതി പാടും'; ഉമർ എഴിലാൻ - എച്ച് ഷാജഹാൻ സംഗീതം നൽകിയ "അറ്റി"ലെ ലിറിക്കൽ ഗാനമെത്തി..
'ഹീറോ ഇങ്ങനെ മാത്രമേ അഭിനയിക്കാന്‍ പാടുള്ളൂ എന്ന് ഒരിക്കലും പറയില്ല..'; 'ടോക്സിക്' വിവാദത്തിൽ പ്രതികരണവുമായി ഭാവന