
മലയാളത്തിന്റെ അതുല്യ കലാകാരനാണ് ജനാർദ്ദനൻ. കാലങ്ങളായി മലയാള സിനിമയിൽ നിറസാന്നിധ്യമായി നിൽക്കുന്ന ജനാർദ്ദനനും മമ്മൂട്ടിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. മമ്മൂട്ടി സിനിമയിലേക്ക് വരുമ്പോൾ പരിചയമുണ്ടായിരുന്നൊരാൾ ജനാർദ്ദനൻ ആയിരുന്നുവെന്ന് മുൻപ് പല അഭിമുഖങ്ങളിലും മമ്മൂട്ടി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ താൻ ആദ്യം പരിചയപ്പെടുന്നത് മമ്മൂട്ടിയുടെ വാപ്പയെ ആണെന്ന് പറയുകയാണ് ജനാർദ്ദനൻ.
"മമ്മൂട്ടിയെ പരിചയപ്പെടുന്നതിന് മുൻപ് അദ്ദേഹത്തിന്റെ അച്ഛനെയാണ് ഞാൻ പരിചയപ്പെട്ടത്. കോട്ടയത്ത് ഷൂട്ടിംഗ് നടക്കുന്ന സമയത്ത്, വൈക്കം ജംങ്ഷൻ കഴിഞ്ഞാണ് ചെമ്പ്. അവിടെ ഒരു ചായക്കടയുണ്ട്. അത്യുഗ്രൻ ചായ കിട്ടുന്ന സ്ഥലമാണ്. രാവിലെ ഒരാറുമണിക്ക് ചായ കുടിച്ചിരുന്നപ്പോൾ, ഒരാൾ അടുത്ത് നിൽക്കുന്നു. ഇതുപോലൊന്നും അല്ല. ഇതിനെക്കാൾ പതിനായിരം മടങ്ങ് സുന്ദരനായ ഒരു മനുഷ്യൻ. ഞങ്ങൾ പരിചയപ്പെട്ടു. സംസാരിച്ചു. അന്നദ്ദേഹം എന്റെ മോൻ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിരുന്നു. ശേഷമാണ് മമ്മൂട്ടിയുമായി പരിചയത്തിലാകുന്നത്", എന്നാണ് ജനാർദ്ദനൻ പറഞ്ഞത്. സി കേരളത്തിലെ ഒരു പരിപാടിയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"ഞങ്ങൾ ഒരേ നാട്ടുകാരാണ്. ഒരുപാട് കാലത്തെ പരിചയവും പഴക്കവുമുണ്ട്. സിനിമയിൽ വന്ന കാലത്ത് വളരെ കുറച്ച് ആൾക്കാരെ മാത്രമാണ് എനിക്ക് സിനിമയിൽ പരിചയമുള്ളൂ. അന്ന് പരിചയക്കാരനെന്ന് പറയാൻ ജനാർദ്ദനൻ ചേട്ടൻ മാത്രമെ ഉള്ളൂ. അന്നദ്ദേഹം പലരോടും മമ്മൂട്ടി എന്റെ നാട്ടുകാരനാണ് കേട്ടോ എന്ന് പറയും. അക്കാലത്ത് അത്രത്തോളം സന്തോഷവും അംഗീകാരവും എനിക്ക് കിട്ടാനില്ല. ആത്മധൈര്യം ആയിരുന്നു അത്", എന്ന് മമ്മൂട്ടിയും പറഞ്ഞു. അതേസമയം, ബസൂക്കയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ