'റാമിന്റെ സീത' ഇനി തമിഴിൽ; 'സൂര്യ 42'ൽ താരമാകാൻ മൃണാൾ താക്കൂർ എത്തുന്നു

Published : Jan 29, 2023, 11:08 PM ISTUpdated : Jan 29, 2023, 11:12 PM IST
'റാമിന്റെ സീത' ഇനി തമിഴിൽ; 'സൂര്യ 42'ൽ താരമാകാൻ മൃണാൾ താക്കൂർ എത്തുന്നു

Synopsis

സൂര്യ 42വിലൂടെ ആണ് മൃണാൾ താക്കൂർ തമിഴിലേക്ക് എത്തുന്നത്.

ദുൽഖർ നയകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം 'സീതാ രാമം' എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഉൾപ്പടെ സുപരിചിതയായ താരമാണ് മൃണാൾ താക്കൂർ. പ്രിൻസസ് നൂർജ​ഹാൻ എന്ന കഥാപാത്രമായി ബി​ഗ് സ്ക്രീനിൽ എത്തിയ മൃണാൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഹൃദ്യമായ അനുഭവം ആയിരുന്നു സമ്മാനിച്ചത്. ഇപ്പോഴിതാ കോളിവുഡ് അരങ്ങേറ്റത്തിന് മൃണാൾ തയ്യാറെടുക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. 

സൂര്യ 42വിലൂടെ ആണ് മൃണാൾ താക്കൂർ തമിഴിലേക്ക് എത്തുന്നത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന അടുത്ത പ്രധാന ഷെഡ്യൂളിൽ മൃണാൾ താക്കൂർ പങ്കുചേരും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രിയപ്പെട്ട സീതയ്ക്ക് ആശംസകളുമായി രം​ഗത്തെത്തുന്നത്. 

സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തുന്ന ചിത്രമാണ് സൂര്യ 42 എന്ന് താല്ക്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമ. സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണിത്. ത്രീഡിയിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാകും ഇത്.  10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. 

യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

400കോടിയും കടന്ന് 'പഠാന്റെ' കുതിപ്പ്; മന്നത്തിന് മുന്നിലെത്തി ഷാരൂഖ്, തടിച്ചുകൂടി ആരാധകർ- വീഡിയോ

ചിത്രത്തിൽ ബോളിവുഡ് താരം ദിഷാ പതാനിയാണ് നായികയായി എത്തുന്നത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ആര്‍ എസ് സുരേഷ് മണ്യൻ ആണ്. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് രാമ ദോസ്സ് ആണ്. പ്രൊഡക്ഷൻ കോര്‍ഡിനേറ്റര്‍ ഇ വി ദിനേശ് കുമാറുമാണ്. 'സൂര്യ 42'ന്റെ ഗോവയിലെ ഫസ്റ്റ് ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇന്ത താടിയെടുത്താല്‍ ആര്‍ക്കെടാ പ്രച്‍നം'? ഇനി പൊലീസ് റോളില്‍, ന്യൂ ലുക്കില്‍ മോഹന്‍ലാല്‍
നിവിന്‍ പോളി വിജയയാത്ര തുടരുമോ? 'ബേബി ഗേള്‍' ആദ്യ പ്രതികരണങ്ങള്‍