'പുഷ്പ 2'ല്‍ കസറാൻ അല്ലുവും ഫഹദും; റിലീസിന് മുൻപ് ഒടിടി റൈറ്റ്സ്, അവകാശം ആ പ്രമുഖ പ്ലാറ്റ്‌ഫോമിനോ?

Published : Dec 10, 2023, 09:26 PM ISTUpdated : Dec 10, 2023, 09:28 PM IST
'പുഷ്പ 2'ല്‍ കസറാൻ അല്ലുവും ഫഹദും; റിലീസിന് മുൻപ്  ഒടിടി റൈറ്റ്സ്, അവകാശം ആ പ്രമുഖ  പ്ലാറ്റ്‌ഫോമിനോ?

Synopsis

പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ടൈറ്റില്‍ പ്രഖ്യാപനം മുതല്‍ പ്രേക്ഷരെ ആവേശം കൊള്ളിച്ച ചിത്രമാണ് പുഷ്പ 2. മൂന്നു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പ: ദ റൂള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകര്‍ക്ക് ചിത്രത്തോടുള്ള പ്രതീക്ഷ വാനോളമാണ്. അതേസമയം, ചിത്രത്തിന്റെ ഒടിടി റൈറ്റ്സുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്. 

നെറ്റ്ഫ്ലിക്സിനാണ് പുഷ്പ 2വിന്റെ സ്ട്രീമിം​ഗ് അവകാശം എന്നാണ് അഭ്യൂഹങ്ങൾ. ഇതെപ്പറ്റി ഔദ്യോഗികമായ അറിയിപ്പൊന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ നെറ്റ്ഫ്ലിക്സ് ടീമോ നല്‍കിയിട്ടില്ലെങ്കിലും അല്ലുവും നെറ്റ്ഫ്ലിക്സ് ടീമും തമ്മിലുള്ള കൂടിക്കാഴ്ച ഈ അഭ്യൂഹത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. 2024 ഓഗസ്റ്റ്‌ 15-നു സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചാണ് ചിത്രം തീയറ്ററുകളിലെത്തുക.  

പുഷ്പയിലൂടെ 2021-ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും അല്ലു അര്‍ജുന്‍ കരസ്ഥമാക്കിയിരുന്നു. അതുപോലെത്തന്നെ സൗത്ത് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ പ്രസിദ്ധനായ അല്ലു അര്‍ജുന്റെ ജനസ്വീകാര്യത  'പുഷ്പ'യിലൂടെ പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. ഫഹദും അല്ലു അര്‍ജുനും തമ്മിലുള്ള ഗംഭീര കോമ്പോ കാണാന്‍ കാത്തിരിക്കുകയാണ് മലയാളികളും. 

ഓടുന്നൊരു പടത്തിന് വേണ്ടി തടി കുറച്ചൂടേടാ..; മെലിഞ്ഞ് സുന്ദരനായതിനെ കുറിച്ച് ധ്യാൻ

പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. അല്ലു അര്‍ജുന്‍, രശ്മിക മന്ദന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വലിയൊരു തുക മുടക്കിയതാണ്, ആട് 3 ആരെയും നിരാശപ്പെടുത്തില്ല, സപ്പോർട്ട് വേണം: ജയസൂര്യ
ഗോപി സുന്ദറുമായി പിരിഞ്ഞ് എന്തുകൊണ്ട്?, തുറന്നുപറഞ്ഞ് അമൃതാ സുരേഷ്