'ബറോസി'ന് ചെക്ക് വയ്ക്കാൻ ആ ബി​ഗ് ബജറ്റ് പടം? ഓണത്തിന് തിയറ്ററുകളിൽ തീ പാറിക്കാൻ മോഹൻലാലിന് ഒപ്പം സൂപ്പർതാരവും

Published : May 11, 2024, 03:34 PM IST
'ബറോസി'ന് ചെക്ക് വയ്ക്കാൻ ആ ബി​ഗ് ബജറ്റ് പടം? ഓണത്തിന് തിയറ്ററുകളിൽ തീ പാറിക്കാൻ മോഹൻലാലിന് ഒപ്പം സൂപ്പർതാരവും

Synopsis

സെപ്റ്റംബർ 12ന് ബറോസ് തിയറ്ററില്‍ എത്തും. 

സുവർണ കാലഘട്ടത്തിൽ നിൽക്കുന്ന മലയാള സിനിമയിലേക്ക് ഇനി വരാനിരിക്കുന്നത് മൂന്ന് ത്രീഡി സിനിമകളാണ്. ബറോസ്, അജയന്റെ രണ്ടാം മോഷണം, കത്തനാർ എന്നിവയാണ് ആ സിനിമകൾ. ഇതിൽ ഏറ്റവും അടുത്തായി റിലീസിന് ഒരുങ്ങുന്നത് ബറോസ് ആണ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത് അഭിനയിക്കുന്ന സിനിമ ആയത് കൊണ്ടു തന്നെ ഹൈപ്പും വളരെ ഏറെയാണ്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ഏതാനും നാളുകൾക്ക് മുൻപാണ് ബറോസിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഓണം റിലീസായി സെപ്റ്റംബര്‍ 12നാണ് ചിത്രം തിയറ്ററിൽ എത്തുക. 

എന്നാൽ ബറോസിനൊപ്പം അന്നേ ദിവസം മറ്റൊരു ചിത്രം കൂടി തിയറ്ററിലെത്തും എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ട്. അജയന്റെ രണ്ടാം മോഷണം ആണ് ആ ചിത്രം. ടൊവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രവും സെപ്റ്റംബർ 12ന് റിലീസ് ചെയ്യുമെന്നാണ് അനൗദ്യോ​ഗിക വിവരം. എന്നാൽ അജന്റെ രണ്ടാം മോഷണം ക്രിസ്മസ് റിലീസ് ആയിട്ടാകും എത്തുകെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

അഥവാ ബറോസിനൊപ്പം അജയന്റെ രണ്ടാം മോഷണവും റിലീസ് ചെയ്യുക ആണെങ്കിൽ ​ഗംഭീരമായൊരു ക്ലാഷ് നടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. എന്തായാലും ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരത്തിനായി കാത്തിരിക്കേണ്ടി വരും. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമാണ് എആർഎം.  മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായി ചിത്രം തിയറ്ററിലെത്തും. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാർ. തെലുങ്ക് താരം കൃതി ഷെട്ടിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. 

അവധിക്കാലം അടിപൊളിയാക്കണ്ടേ, ലക്ഷദ്വീപിലേക്ക് വിട്ട് ശ്രുതി രജനികാന്ത്

ജിജോ പുന്നൂസിന്റെ കഥയാണ് ബറോസ്. സന്തോഷ് ശിവൻ ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സംവിധായകൻ മോഹൻലാൽ എങ്ങനെ ഉണ്ടാകുമെന്ന് അറിയാനാണ് ഏവരും കാത്തിരിക്കുന്നത്. കുട്ടികള്‍ക്കും ഇഷ്‍ടപ്പെടുന്ന ഒരു ഫാന്റസി ചിത്രമായത് കൊണ്ട് തന്നെ കുട്ടി ആരാധകരും തിയറ്ററിൽ എത്തുമെന്ന് ഉറപ്പാണ്. എല്ലാം ഒത്തുവന്നാൽ പീക്ക് ലെവലിൽ നിൽക്കുന്ന മലയാള സിനിമയിലെ മറ്റൊരു സീൻ മാറ്റൽ ചിത്രം ആയിരിക്കും ബറോസ്. ഒപ്പം മോഹൻലാൽ എന്ന സംവിധായകന്റെ അടയാളപ്പെടുത്തലും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ
'ഭൂലോക അംഗവാലൻ കോഴികൾ'വരെ ഷിംജിതയ്ക്ക് എതിരെ വാചാലർ, ജീവിതം എല്ലാവർക്കും ഒരുപോലെ വിലപ്പെട്ടതെന്ന് ഷൈലജ