സുഷിന്റെ 'പ്രേമലോല'; വീണ്ടും പ്രണയം പറഞ്ഞ് സുരേശനും സുമലതയും, ഗാനം പുറത്ത്

Published : May 11, 2024, 12:51 PM ISTUpdated : May 11, 2024, 05:09 PM IST
സുഷിന്റെ 'പ്രേമലോല'; വീണ്ടും പ്രണയം പറഞ്ഞ് സുരേശനും സുമലതയും, ഗാനം പുറത്ത്

Synopsis

സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ സിനിമ പതിനാറിന്.

സുരേശന്റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ സിനിമയിലെ പുതിയ ഒരു ഗാനം പുറത്ത്. വൈശാഖ് സുഗുണണിന്റെ വരികള്‍ക്ക് സംഗീത സംവിധാനം ഡോണ്‍ വിന്സന്റണ്. ആലപിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്. ന്നാ താൻ കേസ് കൊട് ചിത്രത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചര്‍ച്ചയാകുകയും ചെയ്‍ത കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കുന്നതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ.

രാജേഷ് മാധവനും ചിത്ര നായരും ചിത്രത്തില്‍ പ്രധാന വേഷങ്ങളായ സുരേശനായും സുമലതയുമായുമാകുന്നു. രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളാണ് തിരക്കഥയും. ചായാഗ്രഹണം സബിൻ ഊരാളുക്കണ്ടി. കുഞ്ചാക്കോ ബോബൻ അതിഥി വേഷത്തിലെത്തുന്നു.

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത് സില്‍വര്‍ ബേ സ്റ്റുഡിയോ, സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരും സഹ നിര്‍മാതാക്കള്‍ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരുമാണ്. വര്‍ണാഭമായി പയ്യന്നൂർ കോളേജിൽ വെച്ച് ചിത്രത്തിന്റെ പൂജ നടത്തിയതും ശ്രദദ്ധയാകര്‍ഷിച്ചിരുന്നു. പൂജ ചടങ്ങുകൾ സുരേശന്റെയും സുമലതയുടെയും വിവാഹ വേദി എന്ന നിലയിലാണ് നടത്തിയത്. സുധീഷ് ഗോപിനാഥ് ക്രിയേറ്റീവ് ഡയറക്ടറായ ചിത്രം മെയ്‍ 16ന് റിലീസ് ചെയ്യും.

വരികള്‍ എഴുതുന്നത് വൈശാഖ് സുഗുണനാണ്. പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ. സൗണ്ട് മിക്സിങ് സിനോയ് ജോസഫ്. കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമനും ചിത്രത്തിന്റെ മേക്ക് അപ്പ് ലിബിൻ മോഹനൻ, സ്റ്റണ്ട്സ് മാഫിയ ശശി, ലൈൻ പ്രൊഡ്യൂസേഴ്‌സ് മനു ടോമി, രാഹുൽ നായർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽസ് റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ: ഓൾഡ് മോങ്ക്സ്, കൊറിയോഗ്രാഫേഴ്സ് ഡാൻസിങ് നിഞ്ച, ഷെറൂഖ്, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, പിക്ടോറിയൽ എഫ്എക്സ്, ആക്സൽ മീഡിയ, ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ്എക്സ് പിആർഒ ആതിര ദിൽജിത്തുമാണ്.

Read More: ഒ‍ടിടിയില്‍ എത്തിയിട്ടും ഫഹദിന്റെ ആവേശം തിയറ്ററില്‍ ഹൗസ് ഫുള്‍, കേരളത്തില്‍ ഞെട്ടിക്കുന്ന കളക്ഷൻ, തുക പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍