
കഴിഞ്ഞ ദിവസം ആയിരുന്നു വിജയ് ചിത്രം ജന നായകന്റെ റിലീസ് തിയതി പുറത്തുവിട്ടത്. 2026 പൊങ്കൽ റിലീസായാകും വിജയിയുടെ കരിയറിലെ അവസാനം ചിത്രം റിലീസ് ചെയ്യുക. ഇതിന് പിന്നാലെ മറ്റൊരു സിനിമയും പൊങ്കലിന് തിയറ്ററിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശിവകാർത്തികേയൻ നായകനായി എത്തുന്ന പരാശക്തി ആണ് ആ ചിത്രം.
പരാശക്തിയുടെ അണിയറ പ്രവർത്തകരിൽ ഒരാൾ ചിത്രം പൊങ്കൽ റിലീസായി എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നതെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശിവകാർത്തികേയൻ പടം വിജയ് ചിത്രത്തിന് ക്ലാഷ് വയ്ക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നത്. ശിവകാർത്തിയേകന്റെ 25മത് ചിത്രമാണ് പരാശക്തി. രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റ് താരങ്ങൾ. സുധ കൊങ്കരയുടെ ചിത്രം എന്നതിനാല്‍ വലിയ ശ്രദ്ധയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ പ്രധാന വേഷത്തില്‍ കാസ്റ്റ് ചെയ്ത് പ്രഖ്യാപിക്കപ്പെട്ട പുറനാനൂര്‍ എന്ന ചിത്രമാണ് ഇപ്പോള്‍ എസ്കെ 25 ആയത് എന്നാണ് വിവരം. 1965ലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരത്തിന്‍റെയും മറ്റും പാശ്ചതലത്തിലുള്ള ഒരു ചിത്രമാണ് ഇതെന്നാണ് വിവരം. വിജയിയുടെ കരിയറിലെ അവസാന ചിത്രമാണ് ജന നായകൻ. ശേഷം മുഴുവൻ രാഷ്ട്രീയ പ്രവർത്തനത്തിനായി വിജയ് മാറ്റിവയ്ക്കും. അതുകൊണ്ട് തന്നെ വിജയിയെയും ആരാധകരെയും സംബന്ധിച്ച് ഏറെ സ്പെഷ്യലായിട്ടുള്ളൊരു ചിത്രം കൂടിയാണ് ജന നായകൻ. എച്ച് വിനോദ് ആണ് സംവിധാനം.
'എമ്പുരാൻ' ആവേശം ഉസ്ബക്കിസ്ഥാനിലേക്കും; റിലീസ് ദിനം മലയാളി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷോ
ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..