'അവന് റൊമ്പ കാർ പൈത്യം'; പുത്തൻ ബിഎംഡബ്യൂ സ്വന്തമാക്കി വിജയ്, വില കേട്ടാൽ ഞെട്ടും

Published : Jan 22, 2024, 11:23 AM IST
'അവന് റൊമ്പ കാർ പൈത്യം'; പുത്തൻ ബിഎംഡബ്യൂ സ്വന്തമാക്കി വിജയ്, വില കേട്ടാൽ ഞെട്ടും

Synopsis

വിജയ്ക്ക് കാറുകൾ ഭയങ്കര ഇഷ്ടമാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അമ്മ ശോഭ പറഞ്ഞിരുന്നു. 

വാഹനങ്ങളോട് ഏറെ താൽപര്യമുള്ളവരാണ് സിനിമാ താരങ്ങൾ. അതുകൊണ്ട് തന്നെ അവരുടെ പുത്തൻ വാഹനങ്ങൾ വാർത്തകളിൽ ഇടംനേടാറുമുണ്ട്. ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ തന്നെ വാഹനങ്ങൾ സ്വന്തമാക്കുന്ന താരങ്ങളും ഉണ്ട്. അത്തരത്തിൽ കാറുകളോട് ഏറെ ഭ്രമമുള്ള നടനാണ് വിജയ്. അദ്ദേഹത്തിന്റെ ​ഗ്യാരേജിൽ ചെറിയ-വലിയ കാറുകൾ വരെയുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോൾ പുതിയ അതിഥി കൂടി എത്തിയിരിക്കുകയാണ്. 

വിജയ് പുത്തൻ ബിഎംഡബ്യൂ സ്വന്തമാക്കിയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. BMW i7 xDrive 60 ആണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ അപൂർവമായ ഇല്ക്ടോണിക് മോഡൽ കാറാണിത്. 2 മുതൽ 2.3 കോടി വരെയാണ് ഈ ആഡംബര കാറിന്റെ വില. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. 

ടാറ്റ എസ്റ്റേറ്റ്, ടൊയോട്ട സെറ, BMW X6, നിസ്സാൻ എക്സ്-ട്രെയിൽ, ഓഡി എ8, പ്രീമിയർ 118 NE, മിനി കൂപ്പർ എസ്,മാരുതി സുസുക്കി സെലേറിയോ, Mercedes-Benz GLA,  റേഞ്ച് റോവർ ഇവോക്ക്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, റോൾസ്-റോയ്സ് ഗോസ്റ്റ് എന്നിവയാണ് വിജയിയുടെ ​ഗ്യാരേജിലെ മറ്റ് കാറുകൾ. വിജയ്ക്ക് കാറുകൾ ഭയങ്കര ഇഷ്ടമാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അമ്മ ശോഭ പറഞ്ഞിരുന്നു. 

'അവന് റൊമ്പ കാർ പൈത്യം. ഏത് പുതിയ കാർ വന്നാലും അച്ഛനോട് പറഞ്ഞ അത് വാങ്ങിക്കുമായിരുന്നു. അച്ഛനും മകനും കാർ പൈത്യം താ. ഇപ്പോഴും അങ്ങനെ തന്നെയാണ്. വിജയ് ടെൻഷനൊന്നും ഇല്ലാതെ കാർ ഓടിക്കും. സ്പീഡ് ബ്രേക്ക് വരെ പതിയെ ഇടത്തുള്ളൂ', എന്നാണ് ശോഭ അന്ന് പറഞ്ഞത്. 

PREV
Read more Articles on
click me!

Recommended Stories

'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി
സൂര്യയ്‍ക്കൊപ്പം തമിഴ് അരങ്ങേറ്റത്തിന് നസ്‍ലെന്‍, സുഷിന്‍; 'ആവേശ'ത്തിന് ശേഷം ജിത്തു മാധവന്‍