ജനതാ കര്‍ഫ്യുവിനെ ട്രോളിയ മലയാളികളെ വിമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി

By Web TeamFirst Published Mar 20, 2020, 8:20 PM IST
Highlights

പ്രധാനമന്ത്രി ആഹ്വാനം ചെയ്‍ത ജനതാ കര്‍ഫ്യുവിനെ ട്രോളിയ മലയാളികളെ വിമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി.

രാജ്യമെങ്ങും കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിന്റെ ജാഗ്രതയിലാണ്. കൊവിഡിനെതിരെയുള്ള ബോധവത്‍ക്കരണമെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്‍തിരുന്നു. എന്നാല്‍ ചിലര്‍ വിമര്‍ശനവുമായി രംഗത്ത് എത്തി. പ്രധാനമന്ത്രിയെ പരിഹസിച്ചുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് റസൂല്‍ പൂക്കുട്ടി. മലയാളികള്‍ക്ക് ജനതാ ഹര്‍ത്താല്‍ എന്തെന്ന് മനസ്സിലാകണമെന്നില്ല ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നാണ് റസൂല്‍ പൂക്കുട്ടി പറഞ്ഞത്.

കൊവിഡ് തടയുന്നതിനായി ജനത്തിന് വേണ്ടി, ജനം സ്വയം നടത്തുന്ന ജനതാ കര്‍ഫ്യൂ നടപ്പാക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. നിരവധി പേര്‍ പിന്തുണയ്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്‍തു. പരിഹസിച്ചുള്ള ട്രോളുകള്‍ക്ക് മറുപടിയായാണ് റസൂല്‍ പൂക്കുട്ടി രംഗത്ത് എത്തിയത്.  മലയാളികൾക്ക് ജനതാ കർഫ്യൂ എന്താണെന്ന് മനസിലാകണമെന്നില്ലെന്നും ഞായറാഴ്‍ച ഹർത്താലാണെന്ന് പറയുന്നതാകും നല്ലതെന്നും റസൂൽ പൂക്കുട്ടി പറയുന്നു. റസൂല്‍ പൂക്കുട്ടിയുടെ കുറിപ്പിനും സാമൂഹ്യമാധ്യമത്തില്‍ നിരവധി പേര്‍ എതിര്‍ത്തും അനുകൂലിച്ചും കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.

click me!