
അഭിനയത്തിനും അവതരണത്തിനും പുറമേ എഴുത്തുലോകത്തും സജീവമാണ് നടി അശ്വതി ശ്രീകാന്ത്. പേരന്റിങ്ങ്, സോഷ്യൽ വിഷയങ്ങൾ തുടങ്ങി പല കാര്യങ്ങളിലും അശ്വതി തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാറുണ്ട്. ഒരു ലൈഫ് കോച്ച് എന്ന നിലയിലും താരം പ്രശസ്‍തയാണ്. ഇതിനെ വിമർശിച്ചുകൊണ്ടു വന്നു ഒരു കമന്റിനെതിരെ പ്രതികരിച്ചുകൊണ്ടുള്ളതാണ് അശ്വതിയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്. ''ഇവരെ ചുമ്മാ പൊക്കുന്നതായി തോന്നുന്നു, എവിടെയോ വെൽനെസ് കോച്ചെന്നും കണ്ടു'', എന്നായിരുന്നു കമന്റ്. വർഷങ്ങളോളം പഠിച്ചും പണിയെടുത്തും പ്രാക്ടീസ് ചെയ്തിട്ടുമാണ് താൻ ലൈഫ് കോച്ച് ആയതെന്നും ഇന്റർനാഷണൽ കോച്ചിങ്ങ് ഫെഡറേഷനിൽ നിന്നുള്ള അംഗീകാരം തനിക്ക് കിട്ടിയിട്ടുണ്ടെന്നും അശ്വതി പറയുന്നു.
അശ്വതി ശ്രീകാന്തിന്റെ പോസ്റ്റിന്റെ പൂർണരൂപം: ''പൊക്കുന്നതൊക്കെ ചുമ്മാതാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ തന്നെ impostor syndrome ഉള്ളതാണ്. പിന്നെ വെൽനെസ്സ് കോച്ചെന്ന് താങ്കൾ എവിടെയും കാണാൻ വഴിയില്ല. പക്ഷേ ഇന്റർനാഷണൽ കോച്ചിങ്ങ് ഫെഡറേഷനിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടുള്ള ലൈഫ് കോച്ചാണ്.
ചുമ്മാ ഒരു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ വെളിപാട് ഉണ്ടായതതല്ല, വർഷങ്ങളോളം പഠിച്ചിട്ടും പണിയെടുത്തിട്ടും പ്രാക്ടീസ് ചെയ്തിട്ടും ഒക്കെയാണ്. അതിലൂടെ ക്രൂരതയൊക്കെ ചെയ്യാൻ പറ്റുമോന്ന് അറിയില്ല. കുറേ മനുഷ്യരോട് നിരന്തരം സംസാരിക്കുന്നുണ്ട്. അവർക്ക് ജീവിതത്തിൽ നല്ല മാറ്റമുണ്ടെന്നാണ് സാക്ഷ്യങ്ങൾ. ഹരിത പറഞ്ഞ പോലെ ഇതിൽ തന്നെ തുടരാനാണ് പ്ലാൻ. മാറിയാൽ അറിയിക്കാം''.
അശ്വതിയെ പിന്തുണച്ചും വിമർശിച്ചും നിരവധി കമന്റുകൾ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരം കമന്റുകൾ കണ്ടില്ലെന്ന് നടിച്ചാൽ പോരേ എന്നും പറയുന്നവരുണ്ട്. ഇത്തപം കമന്റുകളിടുന്നവരുടെ പിറകേ പോയാൽ നമുക്ക് അജീർണം പിടിക്കും എന്നാണ് ഒരാളുടെ ഉപദേശം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക