റിമ കല്ലിങ്കലിന്റെ ഗംഭീര പ്രകടനം; 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'യ്ക്ക് പ്രേക്ഷക പ്രശംസ

Published : Oct 18, 2025, 08:56 AM IST
rima kallingal

Synopsis

സജിൻ ബാബു സംവിധാനം ചെയ്ത് റിമ കല്ലിങ്കൽ പ്രധാന വേഷത്തിലെത്തിയ 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. ഒറ്റപ്പെട്ട ദ്വീപിൽ കഴിയുന്ന അമ്മയുടെയും മകളുടെയും കഥയിലൂടെയാണ് ചിത്രം മുന്നേറുന്നത്.

റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി' മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ ചിത്രം സമൂഹവുമായി അധികം ഇടപഴകാതെ, ഒരു ഒറ്റപ്പെട്ട ദ്വീപിൽ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ് പറയുന്നത്. വിശ്വാസത്തിന്റെ തുരുത്തിൽ പെട്ട് ജീവിക്കുന്ന മനുഷ്യരുടെ അതിസങ്കീര്‍ണമായ വിഷയങ്ങളെ സിനിമയിലൂടെ തുറന്ന് കാണിക്കാനുള്ള സംവിധായകന്റെ ശ്രമങ്ങൾ കൈയ്യടി നേടുന്നുണ്ട്.

ഒരു സർപ്പക്കാവിനോട് ചുറ്റിപറ്റി വികസിക്കുന്ന കഥ വിശ്വാസം, അവിശ്വാസം, സമകാലിക കേരളത്തിന്റെ മനുഷ്യ മനസ്സുകൾ, സോഷ്യൽ മീഡിയയുടെ സാദ്ധ്യതകൾ എന്നിങ്ങനെ എല്ലാ വിഷയങ്ങളെയും പറഞ്ഞു പോകാൻ ശ്രമിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന ആകർഷകം റിമ കല്ലിങ്കൽ ചെയ്ത മീര എന്ന കഥാപാത്രത്തിന്റെ അഭിനയം തന്നെയാണ്. ഗംഭീരമായ വിധത്തിലാണ് റിമ കല്ലിങ്ങൽ മീരയായി വേഷപകർച്ച നൽകിയിരിക്കുന്നത്. കേരളത്തിലെ പഴയകാല ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും മിത്തുകളെ യോജിപ്പിച്ച് യാഥാര്‍ഥ്യത്തിലേക്കും സഞ്ചരിക്കുന്നു ചിത്രം കൂടുതൽ പ്രേക്ഷക - നിരൂപക പ്രശംസ നേടും എന്ന് തന്നെയാണ് സിനിമ കണ്ടവരുടെ അഭിപ്രായം. റിമയോടൊപ്പം ഡെയ്ന്‍ ഡേവിസും ഒരു മുഴുനീള കഥാപാത്രം ചെയ്തിട്ടുണ്ട്.

സരസ ബാലുശ്ശേരി, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ,ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന വിധത്തിലാണ് അഭിനയം കാഴ്ച വച്ചിട്ടുള്ളത്. സജി ജോസഫിന്റെ കലാസംവിധാനവും സയീദ് അബ്ബാസിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. ശ്യാമപ്രകാശിന്റെ ക്യാമറയും മികച്ചതാണ്. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് സഹനിർമാതാവ്.

എം എസ്, എഡിറ്റിംഗ്: അപ്പു ഭട്ടതിരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അജിത് വിദ്യാസാഗർ, ലൈൻ പ്രൊഡ്യൂസർ- സുബാഷ് എസ് ഉണ്ണി, കലാസംവിധാനം- സജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- സംഗീത് ചിക്കു, വസ്ത്രലങ്കാരം- ഗായത്രി കിഷോർ, മേക്കപ്പ്- സേതു ശിവദാനന്ദൻ & ആഷ് അഷ്‌റഫ്, സ്ക്രിപ്റ്റ് അസിസ്റ്റന്റ് & ക്രീയേറ്റീവ് കോണ്ട്രിബൂഷൻ- ശൈസ്ഥ ബാനു, കാസ്റ്റിംഗ് ഡയറക്റ്റർ- അരുൺ സോൾ, കളറിസ്റ്റ്- ശ്രീധർ വി, ടൈറ്റിൽ ഡിസൈൻ- ഷിബിൻ കെ കെ, മാർക്കറ്റിംഗ് & പി ആർ ഒ- വിപിൻ കുമാർ, വി എഫ് എക്സ്- 3 ഡോർസ്, സംഘട്ടനം- അഷറഫ് ഗുരുക്കൾ, സ്റ്റീൽസ്- ജിതേഷ് കടക്കൽ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; തൊണ്ടയിടറി പാർവതി തിരുവോത്ത്
മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഘോഷമാക്കി പ്രേക്ഷകലോകം