എക്കാലത്തെയും വലിയ പണംവാരി പടത്തിൽ വമ്പൻ റോൾ ചെയ്ത നടി, മതപരമായ കാരണങ്ങളാൽ സിനിമ വിട്ടു; ജീവിതത്തിലെ വലിയ സന്തോഷം അറിയിച്ച് സൈറ

Published : Oct 18, 2025, 05:03 AM IST
zaira wasim marriage

Synopsis

'ദംഗൽ' എന്ന സിനിമയിലൂടെ പ്രശസ്തയായ മുൻ ബോളിവുഡ് നടി സൈറ വസീം വിവാഹിതയായി. മതപരമായ കാരണങ്ങളാൽ അഭിനയം ഉപേക്ഷിച്ച സൈറ, അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. 

മുംബൈ: ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ പണംവാരി പടമായ 'ദംഗൽ' എന്ന സിനിമയിലൂടെ പ്രശസ്തയായ മുൻ ബോളിവുഡ് നടി സൈറ വസീം വിവാഹിതയായി. മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സിനിമാ മേഖലയിൽ നിന്ന് വിട്ടുനിന്ന 23 വയസുകാരിയായ സൈറ, അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹത്തിന്‍റെ സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചാണ് സന്തോഷ വാർത്ത അറിയിച്ചത്. ചടങ്ങുകളിൽ നിന്നുള്ള രണ്ട് ചിത്രങ്ങളാണ് അവർ പങ്കുവെച്ചത്.

ആദ്യ ചിത്രത്തിൽ വിവാഹ ഉടമ്പടിയിൽ ഒപ്പിടുന്ന സൈറയെ കാണാം. രണ്ടാമത്തെ ചിത്രത്തിൽ ഭർത്താവിനൊപ്പം നിൽക്കുന്ന സൈറയുമുണ്ട്. എന്നാൽ, പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാനുള്ള തന്‍റെ തീരുമാനത്തിന് അനുസൃതമായി, ഇരുവരുടെയും മുഖങ്ങൾ ചിത്രങ്ങളിൽ വ്യക്തമല്ല. ചിത്രങ്ങൾക്കൊപ്പം നൽകിയ അടിക്കുറിപ്പിൽ വിശ്വാസത്തോടും നന്ദിയോടുമുള്ള മനോഭാവം വ്യക്തമായിരുന്നു. 'ഖുബൂൽ ഹെ x3' എന്ന് മാത്രമാണ് അവർ കുറിച്ചത്.

സൈറ വസീമിന്‍റെ ജീവിതം

2016ൽ ആമിർ ഖാൻ ചിത്രം 'ദംഗലിൽ' ഗുസ്തിതാരം ഗീത ഫോഗട്ടിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് സൈറ ശ്രദ്ധേയയായത്. തുടർന്ന് ആമിർ ഖാന്‍റെ തന്നെ 'സീക്രട്ട് സൂപ്പർസ്റ്റാർ' എന്ന ചിത്രത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് നിരൂപക പ്രശംസയും നിരവധി അവാർഡുകളും നേടി. പ്രിയങ്ക ചോപ്രയോടൊപ്പം 'ദി സ്കൈ ഈസ് പിങ്ക്' എന്ന ചിത്രത്തിലും സൈറ അഭിനയിച്ചു. എന്നാൽ, കരിയറിന്‍റെ ഉന്നതിയിൽ നിൽക്കുമ്പോൾ, 2019ൽ തന്‍റെ ജോലി വിശ്വാസവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സൈറ ബോളിവുഡ് വിടുകയാണെന്ന് പ്രഖ്യാപിച്ചു.

അതിനുശേഷം, പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന സൈറ, സാമൂഹിക മാധ്യമങ്ങളിലൂടെ അപൂർവമായി മാത്രമേ വ്യക്തിപരമായ കാര്യങ്ങളോ വിശ്വാസത്തെക്കുറിച്ചുള്ള ചിന്തകളോ പങ്കുവെക്കാറുണ്ടായിരുന്നുള്ളൂ. ഈ വിവാഹ പ്രഖ്യാപനം സമീപ വർഷങ്ങളിലെ അവരുടെ അപൂർവമായ പോസ്റ്റുകളിൽ ഒന്നാണ്. പുതിയ ജീവിതത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ
ഫൺ റൈഡ്, ടോട്ടൽ എൻ്റർടെയ്നർ; ഖജുരാഹോ ഡ്രീംസ് റിവ്യൂ