
'മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം' എന്ന ക്യാപ്ഷനോടെ എത്തിയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. നടി മഞ്ജുവാര്യരുടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് റിമ കല്ലിങ്കൽ ആണ്. ‘രണ്ട് കാഴ്ചപ്പാടുകൾ, ഒരു സത്യം’ എന്ന കുറിപ്പോടെ ആണ് റിമ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ഒരു ഹോട്ടലിൽ ഫോണിൽ സംസാരിച്ച് കൊണ്ടുവരുന്ന മഞ്ജുവാര്യരെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ വേളയിൽ രണ്ട് പേർ ഫോൺ ക്യാമറയും മൈക്കുമായി നടിയുടെ അടുത്തേക്ക് വരുന്നു. സിനിമകളെ കുറിച്ചുള്ള ചോദ്യങ്ങളും ഇവർ മഞ്ജുവിനോട് ചോദിക്കുന്നുണ്ട്. എന്നാൽ, തിരക്കിലാണ് എയർ പോർട്ടിലേക്ക് പോകേണ്ടതുണ്ട് എന്ന് നടി പറയുന്നു. പിന്നാലെ മഞ്ജു നടന്ന് നീങ്ങുന്നുമുണ്ട്. ഇതിനിടയിൽ ‘ജാഡയോണല്ലോ ചേച്ചി. സിനിമ ഇറങ്ങുമ്പോൾ കാണാം’ എന്ന് പ്രകോപനമായ രീതിയിൽ കൂട്ടത്തിലെ യുവതി പറയുന്നതും വീഡിയോയിൽ കാണാം.
എന്നാൽ ഒപ്പം തന്നെ മറ്റൊരു ആംഗിളിലുള്ള ദൃശ്യവും വീഡിയോയിൽ കാണാം. മഞ്ജു വാര്യരുടെ അടുത്തേത്ത് ക്യാമറയുമായി എത്തി, അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന രണ്ട് പേരെയാണ് കാണാൻ സാധിക്കുന്നത്. ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ചോദ്യങ്ങളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. യഥാർത്ഥ വീഡിയോ ആണെന്നാണ് പലരും കരുതിയതും. എന്നാൽ ഇത് ഫൂട്ടേജ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ വീഡിയോ ആണ്.
പ്രശസ്തരായവരുടെ സ്വകാര്യതയിലേക്ക് ക്യാമറയും മൈക്കുമായി കയറി ചെല്ലുന്ന പാപ്പരാസികളെ ധ്വനിപ്പിച്ച് കൊണ്ടുള്ളതാണ് വീഡിയോ. ഒപ്പം അവർ നൽകുന്ന ക്യാപ്ഷനും ആണ് 'മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന്റെ തനി സ്വരൂപം', എന്ന രീതിയിൽ കൊടുത്തിരിക്കുന്നത്.
മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫൂട്ടേജ്.അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആഗസ്റ്റ് 2നാണ് ചിത്രം തീയറ്ററില്‍ എത്തുന്നത്.
ഈ ഇടിയനെ കുടുംബങ്ങൾ ഏറ്റെടുത്തു; 'ഇടിയൻ ചന്തു'വിനെ കാണാൻ ജനത്തിരക്ക് ഏറുന്നു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..