
കൊച്ചി: കേരളത്തിൽ യുഡിഎഫ് നേടിയ വമ്പൻ വിജയത്തിൽ പ്രതികരണവുമായി നടിയും മോഡലുമായ റിനി ആൻ ജോർജ്. കോൺഗ്രസ് നേതാവ് വി.ഡി. സതീശനെ പുകഴ്ത്തിയാണ് റിനിയുടെ പോസ്റ്റ്. വി.ഡി. സതീശൻ പറഞ്ഞ ഓരോ വാക്കും കിറുകൃത്യമായിരുന്നുവെന്നും കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ചാണക്യനാണ് സതീശനെന്നും റിനി കുറിച്ചു. സാക്ഷാൽ കെ കരുണാകരൻ ഭാവിയുടെ വാഗ്ദാനം എന്ന് വാഴ്ത്തിയ വി ഡി സതീശൻ. 'മറ്റാരുണ്ട് വിഡിഎസ് അല്ലാതെ' എന്നും റിനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. നേരത്തെ കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി ആരോപണമുന്നയിച്ച വ്യക്തിയായിരുന്നു റിനി.
"100 സീറ്റുകൾക്ക് മുകളിൽ നേടും"…
"5 ജില്ലകൾ തൂത്തുവാരും"...
"ഡസൻ കണക്കിന് മന്ത്രിമാർ തോൽക്കും"..
പറഞ്ഞ ഓരോ വാക്കും കിറുകൃത്യം...
കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ചാണക്യൻ...
സാക്ഷാൽ കെ കരുണാകരൻ ഭാവിയുടെ വാഗ്ദാനം എന്ന് വാഴ്ത്തിയ
വി ഡി സതീശൻ
'മറ്റാരുണ്ട്
VDS
അല്ലാതെ'
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ