വിക്രം, കെജിഎഫ് ചിത്രങ്ങളെ പിന്നിലാക്കി 'കാന്താര'; ഐഎംഡിബിയില്‍ ഒന്നാമൻ

Published : Oct 13, 2022, 06:47 PM IST
വിക്രം, കെജിഎഫ് ചിത്രങ്ങളെ പിന്നിലാക്കി 'കാന്താര'; ഐഎംഡിബിയില്‍ ഒന്നാമൻ

Synopsis

കാന്താര കേരളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജ് ആണ്.  കെജിഎഫ് 2ന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിൽ എത്തിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും കാന്താരക്കുണ്ട്.

എംഡിബി പട്ടികയില്‍ ഒന്നാമത് എത്തി റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന കന്നഡ ചിത്രം 'കാന്താര'.
ഏറ്റവും ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റിലാണ് കാന്താര ഒന്നാമതെത്തിയിരിക്കുന്നത്.
13,000 വോട്ടുകളോടെ പത്തിൽ 9.6 ആണ് സിനിമയുടെ റേറ്റിം​ഗ്. റിഷഭ് ഷെട്ടിയുടെ തന്നെ '777ചാര്‍ലിയാണ് രണ്ടാം സ്ഥാനത്ത്. 9.0 ആണ് ഈ ചിത്രത്തിന്റെ റേറ്റിം​ഗ്. മൂന്നാം സ്ഥാനത്തുള്ള 'വിക്രമി'ന്റെയും 'കെജിഎഫ് ചാപ്റ്റര്‍ 2'ന്റെയും റേറ്റിങ് 8.4 ആണ്. തൊട്ടുപിന്നാലെ തന്നെ ആർആർആറും ഉണ്ട്. 

സെപ്റ്റംബര്‍ 30ന് ആണ് കാന്താര റിലീസ് ചെയ്തത്. അന്ന് മുതൽ മികച്ച പ്രതികരണം നേടുന്ന ചിത്രം 75 കോടിയാണ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുന്നത്. ഈ വാരാന്ത്യത്തോടെ ചിത്രം 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രെഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. 

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രമാണ് കാന്താര. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

കാത്തിരിപ്പുകൾക്ക് അവസാനം; 'മോൺസ്റ്റർ' റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ

അതേസമയം, കാന്താര കേരളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജ് ആണ്.  കെജിഎഫ് 2ന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിൽ എത്തിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും കാന്താരക്കുണ്ട്. കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തില്‍ എത്തിക്കണമെന്ന് തോന്നിയതെന്നും ചിത്രം ഇവിടെ എത്തുമ്പോള്‍ മിസ് ചെയ്യരുതെന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഡിവോഴ്‌സിന് ശേഷം മദ്യപാനത്തിലേക്ക് കടന്നു, ആത്മഹത്യയുടെ വക്കിലായിരുന്നു ഞാൻ..'; തുറന്നുപറഞ്ഞ് ഭഗത് മാനുവൽ
'പരിപാടിയുടെ സംഘാടകര്‍ എന്നോടത് പറഞ്ഞു'; മോശം പരാമര്‍ശം, പാര്‍ഥിപനെതിരെ ആഞ്ഞടിച്ച് തൃഷ