ബോളിവുഡിനെ ഒന്നാകെ അമ്പരപ്പിച്ച തെന്നിന്ത്യൻ ചിത്രം; കുതിപ്പ് തുടർന്ന് 'കാന്താര' ഹിന്ദി പതിപ്പ്

Published : Nov 18, 2022, 08:33 PM ISTUpdated : Nov 18, 2022, 08:36 PM IST
ബോളിവുഡിനെ ഒന്നാകെ അമ്പരപ്പിച്ച തെന്നിന്ത്യൻ ചിത്രം; കുതിപ്പ് തുടർന്ന് 'കാന്താര' ഹിന്ദി പതിപ്പ്

Synopsis

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. 

മീപകാലത്ത് പുറത്തിറങ്ങി വൻ ഹിറ്റായി മാറിയിരിക്കുന്ന തെന്നിന്ത്യൻ ചിത്രമാണ് 'കാന്താര'. ചിത്രത്തിന്റെ ഒർജിനൽ കന്നഡ പതിപ്പ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിലെത്തിയതിന് പിന്നാലെ കാന്താരയുടെ  തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും തിയറ്ററുകളിൽ എത്തി. ഇവയും ഭാ​ഷാഭേദമെന്യേ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കുറച്ചുനാളായി തുടരെ പരാജയം മാത്രം നേരിടുന്ന ബോളിവുഡിലും ഈ തെന്നിന്ത്യൻ ചിത്രം വെന്നിക്കൊടി പാറിച്ചു. ഇപ്പോഴിതാ ഹിന്ദി പതിപ്പിന്റെ ഇതുവരെയുള്ള ബോക്സ് ഓഫീസ് വിവരമാണ് പുറത്തുവരുന്നത്. 

അഞ്ച് ആഴ്ചകൾ പിന്നിടുമ്പോൾ ഹിന്ദി പതിപ്പ് ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത് 79.25 കോടിയാണ്. വെള്ളി 1.25 കോടി, ശനി 2.30 കോടി, ഞായർ 2.70 കോടി, തിങ്കൾ 95 ലക്ഷം, ചൊവ്വ 80 ലക്ഷം, ബുധൻ 75 ലക്ഷം, വ്യാഴം 75 ലക്ഷം എന്നിങ്ങനെയാണ് അഞ്ചാം വാരത്തിലെ ദിവസ കണക്ക്. ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ പ്രകടനം ചിത്രം തുടരുകയാണെങ്കിൽ ഈ വാരന്ത്യത്തോടെ 100 കോടി ക്ലബ്ബിൽ ഹിന്ദി പതിപ്പെത്തും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ‌. 

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കാന്താര. അദ്ദേഹം തന്നെ നായകനായും അമ്പരപ്പിച്ച ചിത്രത്തെ പ്രശംസിച്ച് കൊണ്ട് ബോളിവുഡിലെ മുൻനിര താരങ്ങളടക്കം രം​ഗത്തെത്തി.  'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് കാന്താര നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിൽ എത്തിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും