വീണ്ടും ഹൊറർ ത്രില്ലറുമായി നയൻതാര; പേടിപ്പിച്ച് 'കണക്റ്റ്' ടീസർ

Published : Nov 18, 2022, 06:59 PM ISTUpdated : Nov 18, 2022, 07:07 PM IST
വീണ്ടും ഹൊറർ ത്രില്ലറുമായി നയൻതാര; പേടിപ്പിച്ച് 'കണക്റ്റ്' ടീസർ

Synopsis

ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും. 

യൻതാര കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം  'കണക്റ്റി'ന്റെ ടീസർ പുറത്തുവിട്ടു. നയൻതാരയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഹൊറർ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അശ്വിൻ ശരവണൻ. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. 

നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് 'കണക്റ്റ്' നിര്‍മിക്കുന്നത്. നയൻതാര നായികയായ ചിത്രം 'മായ'യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും. 

അതേസമയം, മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ​ഗോഡ് ഫാദർ എന്ന ചിത്രമാണ് നയൻതാരയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. ലൂസിഫറിൽ മഞ്ജുവാര്യർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് നയൻതാര ​ഗോഡ് ഫാദറിൽ അവതരിപ്പിച്ചത്. ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയിരുന്നു. 

കൂടാതെ ഒരുപിടി മികച്ച ചിത്രങ്ങളും നയൻതാരയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഗോള്‍ഡ് എന്ന ചിത്രമാണ് മലയാളത്തിൽ നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൽഫോൺസ് പുത്രൻ ആണ്. പാട്ട് എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിലും നായൻതാരയാണ് നായികയായി എത്തുന്നത്.

രഞ്ജിത്ത് ശങ്കറിന്‍റെ ക്യാമ്പസ് പ്രണയ കഥ; '4 ഇയേഴ്സി'ലെ മനോഹര മെലഡി എത്തി

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ജവാൻ ആണ് ബോളിവുഡിൽ ഒരുങ്ങുന്ന നയൻതാര ചിത്രം. അറ്റ്‍ലീയാണ് സംവിധാനം. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് തീയതി 2023 ജൂണ്‍ രണ്ട് ആണ്.

PREV
Read more Articles on
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ