റിതേഷ് സംവിധായകനാകുന്നു. ജനീലിയ നായികയായ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

Published : Dec 13, 2022, 05:24 PM ISTUpdated : Jan 02, 2023, 08:31 PM IST
റിതേഷ് സംവിധായകനാകുന്നു. ജനീലിയ നായികയായ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്

Synopsis

റിതേഷ് ദേശ്‍മുഖ് ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ റിതേഷ് ദേശ്‍മുഖ് സംവിധായകനാകുന്നു. 'വേദ്' എന്ന ചിത്രമാണ് റിതേഷ് ദേശ്‍മുഖ് സംവിധാനം ചെയ്യുന്നത്. റിതേഷ് ദേശ്‍മുഖ് തന്നെയാണ് ചിത്രത്തില്‍ നായകനാകുന്നതും. മറാഠിയില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടതാണ് പുതിയ വാര്‍ത്ത.

റിതേഷ് ദേശ്‍മുഖിന്റെ ഭാര്യയും ഇന്ത്യൻ സിനിമയിലെ ഒട്ടേറെ ഹിറ്റുകളില്‍ കേന്ദ്ര കഥാപാത്രവുമായ ജനീലിയ ആണ് 'വേദി'ലെ നായിക. ഒരു റൊമാന്റിക് കോമഡി ചിത്രമാണ്. ഭുഷൻകുമാര്‍ ജെയ്‍ൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചന്ദ്രൻ അറോറയാണ് 'വേദ്' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ഡിസംബര്‍ 30ന് ചിത്രം റിലീസ് ചെയ്യുമന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  ജനീലിയ ഡിക്രൂസയാണ് ചിത്രത്തിന്റെ നിര്‍മാണം. മുംബൈ ഫിലിം കമ്പനിയുടെ ബാനറിലാണ് നിര്‍മാണം. അജയ്- അതുല്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റിഷികേശ് തുരൈ, സന്തീപ പാട്ടില്‍ എന്നിവര്‍ക്കൊപ്പം റിതേഷ് ദേശ്‍മുഖും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ജിയ ശങ്കര്‍, അശോക് സറഫ്, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. എന്തായാലും റിതേഷ് ദേശ്‍മുഖിന്റെ ആദ്യ സംവിധാന സംരഭം എങ്ങനെയുണ്ട് എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകര്‍.

തെലുങ്കിലെ ഹിറ്റ് ചിത്രമായ 'മജിലി'യുടെ റീമേക്കാണ് 'വേദ്' എന്ന് റിപ്പോര്‍ട്ടുണ്ട്. നാഗ ചൈതന്യയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു 'മജിലി'. ശിവ നിര്‍വാണ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തിരുന്നത്. 2019ല്‍ റിലീസ് ചെയ്‍ത തെലുങ്ക് ചിത്രമാണ് 'മജിലി'. ഷൈൻ സ്‍ക്രീൻസിന്റെ ബാനറിലായിരുന്നു നിര്‍മാണം. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. നാഗ ചൈതന്യയും സാമന്തയും വിവാഹ ശേഷം ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രവുമായിരുന്നു 'മജിലി'.

Read More: 'സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ സ്നേഹം കണ്ടു, നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്