'ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നത്', പ്രതികരണവുമായി നടൻ റിയാസ് ഖാൻ

Published : Mar 25, 2023, 10:52 AM IST
'ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നത്', പ്രതികരണവുമായി നടൻ റിയാസ് ഖാൻ

Synopsis

നടൻ ബാലയുമായുള്ള സൗഹൃദത്തെ കുറിച്ചും റിയാസ് ഖാൻ പറയുന്നു.

നടൻ ബാലയുടെ രോഗാവസ്ഥയെ കുറിച്ച് പ്രതികരിച്ച് നടൻ റിയാസ് ഖാൻ. ഒരാളുടെ ആരോഗ്യം സൂക്ഷിക്കേണ്ടത് അയാള്‍ തന്നെയാണ് എന്ന് റിയാസ് പറയുന്നു. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുക എന്നേ എനിക്ക് പറയാനുള്ളൂ. ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നത് എന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിയാസ് ഖാൻ പറഞ്ഞു.

നമ്മള്‍ ജീവിക്കുന്നത് സ്വന്തം ശരീരത്തിനകത്താണ്. അതുകൊണ്ട് നമ്മുടെ ശരീരം ഭദ്രമായി സൂക്ഷിക്കുക. ഒരു പ്രശ്‍നം വന്നാല്‍ അവര്‍ തന്നെയാണ് സഹിക്കുന്നത്. ഇപ്പോള്‍ ബാലയാണ് എല്ലാം സഹിക്കുന്നത്. നമ്മുടെ സങ്കടം പറയാം എന്നേയുള്ളൂ. എല്ലാവരും ആരോഗ്യത്തോടെ ഇരിക്കുക എന്നേ എനിക്ക് പറയാനുള്ളൂ. ഒരു ഫങ്ഷനു പോയാല്‍ എത്ര ആസിഡ് അകത്തുകയറ്റിയതിന് ശേഷമാണ് രാവിലെ നമ്മള്‍ കണ്ണ് തുറക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?. ശരീരത്തിനകത്ത് നടക്കുന്നത് എന്തെന്ന് അറിഞ്ഞാല്‍ എല്ലാവരും ഞെട്ടും. ഒരു അഭിമുഖത്തില്‍ എല്ലാ കാര്യങ്ങളും പറയാൻ ആകില്ല. വേറെ ഇനി ആരും ഇങ്ങനെ ആകേണ്ട എന്നേ എനിക്ക് പറയാനുള്ളൂ.

ബാല വേഗം രോഗം മാറി വീട്ടിലേക്ക് നല്ല ആരോഗ്യത്തോടെ വരട്ടേയെന്നാണ് എന്റെ പ്രാര്‍ഥന. ചെറുപ്പം തൊട്ടേ എനിക്ക് ബാലയെ അറിയാം. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയോടാണ് എനിക്ക് ആദ്യം അടുപ്പം. പിന്നീട് ബാലയുമായും താൻ നല്ല സൗഹൃത്തിലായെന്നും റിയാസ് ഖാൻ പറയുന്നു.

ബാലയെ കരള്‍ രോഗത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ബാലയെ ചികിത്സിക്കുന്നത്. ഉണ്ണി മുകുന്ദൻ ചിത്രം 'ഷെഫീഖിന്റെ സന്തോഷം' ആണ് ബാല വേഷമിട്ടതില്‍ അവസാനമായി റിലീസ് ചെയ്‍തത്. ബാല തമിഴ് ചിത്രമായ 'അൻപി'ലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്.

Read More: നാടകീയം, ആവേശം, ബോളിവുഡ് താരങ്ങളെ തകര്‍ത്ത് ഭോജ്‍പുരി ഫൈനലില്‍

PREV
click me!

Recommended Stories

മണ്‍ഡേ ടെസ്റ്റില്‍ ധുരന്ദര്‍ എങ്ങനെ?, കളക്ഷനില്‍ ഏഴ് കോടിയുണ്ടെങ്കില്‍ ആ സുവര്‍ണ്ണ നേട്ടം
30-ാമത് ഐഎഫ്എഫ്കെ: സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും