
താഷിയും നേഹയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് ആർ ജെ അഞ്ജലി. പ്രണയം വ്യക്തിപരമാണെന്നും അവർ തന്നെ ആലോചിച്ചും അവർ തന്നെ പരസ്പരം മനസിലാക്കിയും എടുക്കേണ്ട തീരുമാനങ്ങളിൽ തനിക്ക് പ്രത്യേകിച്ച് അഭിപ്രായമില്ലെന്നും അഞ്ജലി പറയുന്നു.
''ഒരു റിലേഷൻഷിപ്പിൽ എത്രത്തോളം ഒരാൾ സ്ട്രോങ്ങ് ആണ്, എത്രത്തോളം ഒരാൾ റിയൽ ആണ്, ഏതെല്ലാം സാഹചര്യങ്ങളിൽ ഏതെല്ലാം സാഹചര്യങ്ങളിൽ പാർട്ണറെ വിട്ടുകൊടുക്കാൻ മനസ് കാണിക്കാത്തവരാണ് എന്നൊക്കെ നമുക്ക് ഒരിക്കലും മനസിലാകില്ല. നമ്മുടെ പാർട്ണറുടെ കാര്യത്തിൽ പോലും നമുക്ക് ഉറപ്പില്ല. കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് നമ്മൾ മനസിലാക്കുന്ന ആളായിരിക്കില്ല അഞ്ചാമത്തെ വർഷത്തിൽ. പത്താമത്തെ വർഷത്തിൽ നമ്മുടെ സാഹചര്യങ്ങൾ വളരുന്നതിന് അനുസരിച്ചും മാനസികമായി നമ്മൾ വളരുന്നതിന് അനുസരിച്ചും വ്യക്തികളും മാറും. ഒരു മനുഷ്യൻ എത്രത്തോളം പ്രണയം സൂക്ഷിക്കുന്നു, എത്രത്തോളം ഒരാൾ മുന്നോട്ടു പോകുന്നു എന്നത് ദേവേന്ദ്രനു പോലും മനസിലാകില്ല എന്നാണ് എനിക്ക് തോന്നുന്നത്. അപ്പനോടും അമ്മയോടും ചോദിച്ചാൽ പോലും മനസിലാകില്ല. അതുകൊണ്ടു തന്നെ നേഹയുടെയും താഷിയുടെയും കാര്യം എനിക്കൊരിക്കലും പ്രഡിക്ട് ചെയ്യാൻ പറ്റില്ല, ഇവർ അടിപൊളിയാണ് എന്നൊന്നും പറയാൻ പറ്റില്ല. എനിക്ക് എന്റെ കാര്യം പോലും പറയാൻ പറ്റില്ല. പ്രണയം വ്യക്തിപരമാണ്. അവർ തന്നെ ആലോചിച്ചും അവർ തന്നെ പരസ്പരം മനസിലാക്കിയും എടുക്കേണ്ട തീരുമാനങ്ങളാണ്. അവരായിട്ടു തന്നെ തീരുമാനിക്കട്ടെ. അവർ പുറത്തിറങ്ങുമ്പോൾ ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ അവർക്ക് മനസിലാകുമായിരിക്കും. ഇതിൽ കുടുംബങ്ങളും ഉൾപ്പെട്ടിട്ടുണ്ടല്ലോ. അവരുടെ കാര്യം അവർ തീരുമാനിക്കട്ടെ. എനിക്ക് അതിൽ ഒരഭിപ്രായവും ഇല്ല. സ്നേഹം തുടർന്നാൽ സന്തോഷം. നിങ്ങളെപ്പോലെ തന്നെ ഞാനും അത് കാണാനും കേൾക്കാനും ചടങ്ങുകളിലൊക്കെ പങ്കെടുക്കാനും ആഗ്രഹിക്കുന്നു'', അഞ്ജലി പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ