'അനുമോളുടെ വിവാഹത്തിന് എന്തുകൊണ്ട് പോയില്ല, മറുപടിയുമായി ബിൻസി

Published : Aug 27, 2026, 03:01 PM IST
RJ Bincy

Synopsis

ബിന്നിയും ശൈത്യയും അടക്കം റിസപ്ഷനെത്തിയിരുന്നു.

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ചോദ്യങ്ങൾക്കും വിരാമമിട്ടുകൊണ്ട് അടുത്തിടെയാണ് മിനിസ്ക്രീൻ താരവും ബിഗ് ബോസ് സീസൺ 7 വിജയിയുമായ അനുമോൾ വിവാഹിതയായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. തമിഴ്നാട് സ്വദേശിയായ ഭുവനേശ് രാജേന്ദിറിനെ ആണ് അനുമോൾ വിവാഹം ചെയ്തിരിക്കുന്നത്. താലികെട്ടിനും തുടർന്നു നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിലും അനുവിന്റെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തിരുന്നതെങ്കിലും ബിഗ് ബോസിലെ അനുവിന്റെ പല സഹതാരങ്ങളും റിസപ്ഷന് എത്തിയിരുന്നു. ബിഗ്ബോസിൽ വെച്ച് അനുവുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്ന ബിന്നിയും ശൈത്യയും അടക്കം റിസപ്ഷന് എത്തിയിരുന്നു. എന്നാൽ ബിൻസി, അനീഷ് തുടങ്ങിയവർ വിവാഹത്തിന് എത്തിയിരുന്നില്ല. എന്നാൽ, അനുമോൾ തന്നെയും വിവാഹത്തിന് വിളിച്ചിരുന്നെന്നും തിരക്കായതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല എന്നുമാണ് ഇക്കാര്യത്തിൽ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ബിൻസി പറഞ്ഞത്.

''അനുമോൾ കല്യാണത്തിന് വിളിച്ചിരുന്നു, അത് ഭയങ്കര സന്തോഷമായി. അനുമോളുടെ നമ്പർ ഞാൻ സേവ് ചെയ്തിരുന്നില്ല. ഇൻ‌സ്റ്റഗ്രാമിലായിരുന്നു കോണ്ടാക്ട് ഉണ്ടായിരുന്നത്. ഞങ്ങൾ ബിഗ് ബോസിൽ‌ കൂട്ടായിരുന്നു. ഗെയിമിന്റെ ഭാഗമായി ഞങ്ങൾ തമ്മിൽ വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. അതു കഴിഞ്ഞ് ഓക്കെയായിരുന്നു. ഹാപ്പിയായിരുന്നു. കല്യാണത്തിന് എനിക്ക് പോകാൻ പറ്റിയില്ല. കാരണം, അന്ന് എന്റെ റേഡിയോയിൽ ഓണം സെലിബ്രേഷൻ ആയിരുന്നു. പിറ്റേദിവസം വള്ളംകളിയും ഉണ്ടായിരുന്നു. കല്യാണത്തിന് പോയാലും ഭയങ്ക മടുത്തുപോകുമായിരുന്നു. ജോലിയുടെ ഭാഗമായി എല്ലാ വർഷവും ഞാൻ വള്ളംകളിക്ക് പോകുന്നതാണ്. അതുകൊണ്ട് എനിക്ക് പോകാൻ പറ്റിയില്ല. മെസേജ് അയച്ചിട്ടുണ്ടായിരുന്നു. ശൈത്യ പോയി, ബിന്നി പോയി.. അതൊക്കെ കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി'', ബിന്നി പറഞ്ഞു. അഷേട്ടൻ പോയില്ലല്ലോ എന്ന് ചോദിച്ചപ്പോൾ എല്ലാവരും തിരക്കല്ലേ, ഓണമല്ലേ, അതുകൊണ്ടായിരിക്കും പോകാതിരുന്നത് എന്നായിരുന്നു ബിൻസിയുടെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ബെത്‌ലഹേമിന് ശേഷം മോളിവുഡിൽ നിന്ന് അടുത്ത റോം കോം ലോഡിംഗ്, പ്രേംപാറ്റ റിലീസിനൊരുങ്ങുന്നു
മുണ്ടൂരി വരൻ! അമ്പരന്ന് വധു! എയറിൽ പറന്ന് ഡംബലും കോടാലിയും !! 'ധൂമകേതു' സെക്കൻഡ് ലുക്ക് പുറത്ത്, സെപ്റ്റംബർ റിലീസിന്