Vaashi Movie : 'വാശി'യിലൂടെ സിനിമാ അരങ്ങേറ്റം; സന്തോഷം പങ്കുവച്ച് ആര്‍ജെ രഘു

Published : Jun 15, 2022, 10:11 PM IST
Vaashi Movie : 'വാശി'യിലൂടെ സിനിമാ അരങ്ങേറ്റം; സന്തോഷം പങ്കുവച്ച് ആര്‍ജെ രഘു

Synopsis

നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്‍ത ചിത്രം

ബിഗ് ബോസ് മലയാളം സീസണ്‍ 2ലൂടെ പ്രേക്ഷകശ്രദ്ധ നേടിയ മത്സരാര്‍ഥിയായിരുന്നു ആര്‍ജെ രഘു (RJ Raghu). കൊവിഡ് പശ്ചാത്തലത്തില്‍ ഫിനാലെ എത്താതെ അവസാനിപ്പിക്കേണ്ടിവന്ന സീസണില്‍ പുറത്താവാതെ അവശേഷിച്ച മത്സരാര്‍ഥികള്‍ക്കൊപ്പം രഘുവുമുണ്ടായിരുന്നു. ഇപ്പോഴിതാ ഒരു അഭിനേതാവ് എന്ന നിലയില്‍ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അദ്ദേഹം. ടൊവീനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്‍ത വാശിയിലൂടെയാണ് (Vaashi) രഘുവിന്‍റെ അരങ്ങേറ്റം. 

സന്തോഷം പങ്കുവച്ച് ആര്‍ജെ രഘു

വളരെ സിംപിൾ ആയി പറഞ്ഞാൽ, 2003ൽ പ്രദീപം പത്രത്തിൽ മാർക്കറ്റിംഗ് ജോലിയിൽ കരിയർ തുടങ്ങിയത് യാദൃശ്ചികം, 2007 ൽ റേഡിയോ പ്രൊഫഷനിൽ എത്തിയത് ക്യൂരിയോസിറ്റി കാരണം, 2020 ൽ റിയാലിറ്റി ഷോയിൽ എത്തിയത് അതിജീവനം എന്ന ലക്ഷ്യം മാത്രം വെച്ച്... ഇനി പുതിയ പാളത്തിൽ വണ്ടി ഓടി തുടങ്ങുന്നു... ചിലപ്പോൾ അതിരുകൾക്കും അപ്പുറം, ചിലപ്പോൾ സ്വപ്നങ്ങളുടെ കൂടെ... ഇതുവരെ യാത്രയിൽ കൈ അയച്ചു സഹായിച്ചവർക്കും കൂടെ ചേർത്ത് നിർത്തിയവർക്കും നന്ദി... NB: ഒരു ചെറിയ വേഷം 'വാശി' എന്ന സിനിമയിൽ ചെയ്ത് തുടങ്ങുകയാണ്, അണിയറയിലെ ചില പണികളിലും കൂടെ കൂടിയിട്ടുണ്ട്... സിനിമ ഈ 17 ന് തീയേറ്ററിൽ റിലീസ് ചെയുന്നു.

ALSO READ : ഹോളിവുഡിന്‍റെയും മനം കവര്‍ന്ന് ആര്‍ആര്‍ആര്‍; പ്രശംസകൊണ്ട് മൂടി പ്രമുഖര്‍

രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി സുരേഷ് കുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അഭിഭാഷകരാണ് ടൊവിനോയുടെയും കീര്‍ത്തിയുടെയും കഥാപാത്രങ്ങള്‍. അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, എഡിറ്റിംഗ് അര്‍ജു ബെന്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍ മഹേഷ് നാരായണന്‍, സംഗീതം കൈലാസ്, പശ്ചാത്തല സംഗീതം യാക്സന്‍, നേഹ, കലാസംവിധാനം സാബു മോഹന്‍, കഥ ജാനിസ് ചാക്കോ സൈമണ്‍, മേക്കപ്പ് പി വി ശങ്കര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഥിന്‍ മൈക്കിള്‍, വരികള്‍ വിനായക് ശശികുമാര്‍, സൌണ്ട് എം ആര്‍ രാജകൃഷ്ണന്‍, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്, വിതരണം ഉര്‍വ്വശി തിയറ്റേഴ്സ്. 

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു