RRR : ഹോളിവുഡിന്‍റെയും മനം കവര്‍ന്ന് ആര്‍ആര്‍ആര്‍; പ്രശംസകൊണ്ട് മൂടി പ്രമുഖര്‍

Published : Jun 15, 2022, 09:24 PM IST
RRR : ഹോളിവുഡിന്‍റെയും മനം കവര്‍ന്ന് ആര്‍ആര്‍ആര്‍; പ്രശംസകൊണ്ട് മൂടി പ്രമുഖര്‍

Synopsis

1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതിനു പിന്നാലെ ചിത്രത്തിന്‍റെ അണ്‍കട്ട് പതിപ്പ് യുഎസില്‍ റിലീസ് ചെയ്തിരുന്നു

സിനിമകളുടെ സ്കെയിലും അവ നേടുന്ന സാമ്പത്തിക വിജയവും പരിഗണിച്ചാല്‍ ഇന്ത്യന്‍ സിനിമയില്‍ ഒന്നാം സ്ഥാനത്ത് ഇന്ന് തെലുങ്ക് സിനിമയാണ്. സമീപവര്‍ഷങ്ങളിലാണ് ബോളിവുഡിനെ മറികടന്ന് ടോളിവുഡ് ഈ സ്ഥാനം സ്വന്തമാക്കിയത്. തെലുങ്ക് ചലച്ചിത്ര വ്യവസായത്തിന് അതിലേക്കുള്ള വഴി തുറന്ന ഒരു പ്രധാന വ്യക്തി എസ് എസ് രാജമൌലിയും സിനിമ അദ്ദേഹത്തിന്‍റെ സംവിധാനത്തിലെത്തിയ ബാഹുബലി ഫ്രാഞ്ചൈസിയുമായിരുന്നു. സ്വീകാര്യതയില്‍ ബാഹുബലിയോളം എത്തിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ പുതിയ ചിത്രം ആര്‍ആര്‍ആര്‍ (RRR) ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. തിയറ്റര്‍ റിലീസിനു ശേഷം മെയ് 20ന് നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് ഹോളിവുഡില്‍ നിന്ന് പ്രമുഖരുടെ ഒരു നിര തന്നെ എത്തിയിരിക്കുകയാണ്.

ചിത്രത്തിന്‍റെ ഒടിടി റിലീസിനു പിന്നാലെയാണ് ഹോളിവുഡ് സാങ്കേതിക പ്രവര്‍ത്തകരില്‍ ചിലരൊക്കെ ചിത്രം തങ്ങള്‍ക്കു നല്‍കിയ അനുഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍, വിശേഷിച്ച് ട്വിറ്ററിലൂടെ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയത്. ഒടിടി റിലീസ് കഴിഞ്ഞ് ആഴ്ചകള്‍ക്കു ശേഷവും ഹോളിവുഡിലെ പ്രമുഖരില്‍ നിന്ന് ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം വരുന്നത് തുടരുകയാണ്. ആര്‍ആര്‍ആറിന് നാല് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നെങ്കിലും താന്‍ ഇഷ്ടപ്പെടുമായിരുന്നെന്നാണ് നടനും നിര്‍മ്മാതാവും രചയിതാവുമായ ക്രിസ്റ്റഫര്‍ മില്ലര്‍ ട്വീറ്റ് ചെയ്‍തത്. ഹോളിവുഡ് ചിത്രം എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സുമായി താരതമ്യം ചെയ്‍തുകൊണ്ടാണ് മാര്‍വെലിന്‍റെയും ഡിസിയുടെയും ഇല്യുസ്ട്രേറ്ററായ ആലിസ് എക്സ് സാംഗിന്‍റെ ട്വീറ്റ്. 

1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതിനു പിന്നാലെ ചിത്രത്തിന്‍റെ അണ്‍കട്ട് പതിപ്പ് യുഎസില്‍ റിലീസ് ചെയ്തിരുന്നു. 550 കോടി മുതല്‍മുടക്കുള്ള ചിത്രം 1100 കോടിയിലേറെയാണ് നേടിയത്. ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണിത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം. 

ALSO READ : നെറ്റ്ഫ്ലിക്സില്‍ നേട്ടവുമായി സിബിഐ 5; ഇന്ത്യ ലിസ്റ്റില്‍ ഒന്നാമത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി
താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍